സദ്യക്കൊപ്പം കഴിക്കാൻ രുചിയേറും പൈനാപ്പിൾ പച്ചടി


ഭാഗ്യലക്ഷ്മി, ഫരീദാബാദ്

സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി.

പൈനാപ്പിൾ പച്ചടി (Photo: Purushotham)

ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി തയ്യാറാക്കിയാല്ലോ.

ആവശ്യമുള്ള സാധനങ്ങൾ

  • പൈനാപ്പിള്‍ - ഇടത്തരം വലിപ്പത്തില്‍ ഒന്ന് (നല്ല പഴുത്ത് മധുരമുള്ളതായിരിക്കണം).
  • തേങ്ങ -അരമുറി
  • പച്ചമുളക് - ആറെണ്ണം
  • തൈര് - അരകപ്പ് (പുളിയില്ലാത്തത്)
  • ഉപ്പ് - ആവശ്യത്തിന്
  • പഞ്ചസാര - ഒരു ടീസ്പൂണ്‍
  • ജീരകം - കാല്‍ ടീസ്പൂണ്‍
  • മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ -കടുക് വറുക്കാന്‍ ആവശ്യത്തിന്
  • കടുക് - കാല്‍ ടീ സ്പൂണ്‍
  • ചുവന്ന മുളക് - രണ്ട് എണ്ണം
  • കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാക്കേണ്ട വിധം

പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം പൈനാപ്പിള്‍ മിശ്രിതത്തില്‍ മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തുകുറുകി വരുമ്പോള്‍ നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം,കടുക്,പച്ചമുളക് എന്നിവ ചേര്‍ത്ത് അഞ്ചുമിനിറ്റ് കൂടി വേവിക്കണം. കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ അണയ്ക്കാം. വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള കടുകുവറുക്കല്‍ കൂടി ചേര്‍ത്താല്‍ പൈനാപ്പില്‍ പച്ചടി റെഡി.

Content Highlights: pineapple pachadi, recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented