
-
വെജിറ്റബിള്‍ പ്രേമികള്‍ക്കെല്ലാം ഏറെ ഇഷ്ടമാണ് പനീര്‍. റൊട്ടിക്കും ചപ്പാത്തിക്കുമൊപ്പം കറിയായി കഴിക്കാന്‍ മാത്രമല്ല സ്നാക്സ് ആയി കഴിക്കാനും ബെസ്റ്റാണ് പനീര്‍. പനീര്‍ ടിക്ക റാപ്പ് ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
മാരിനേറ്റ് ചെയ്യാന്‍
തൈര്-ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂണ്‍
പച്ചമുളക് മുറിച്ചത്-രണ്ടെണ്ണം
മുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
ഉലുവ പൊടിച്ചത്-ഒരു ടീസ്പൂണ്‍
കടലമാവ്-ഒരു ടേബിള്‍സ്പൂണ്‍
ആംചുര്‍-അര ടീസ്പൂണ്‍
ഗരംമസാല-അര ടീസ്പൂണ്‍
മറ്റ് ചേരുവകള്‍
പനീര്‍ ക്യൂബുകളാക്കിയത്-100 ഗ്രാം
കാപ്സിക്കം- നുറുക്കിയത്ഒന്ന്
സവാള- അരിഞ്ഞത്ഒന്ന്
തക്കാളി- അരിഞ്ഞത്രണ്ടെണ്ണം
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉലുവ, കടലമാവ്, ആംചുര്‍, ഗരംമസാല എന്നിവ യോജിപ്പിച്ചശേഷം പനീര്‍ ക്യൂബുകളാക്കിയത് ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. സവാള, കാപ്സിക്കം എന്നിവ ചെറുതായൊന്ന് വഴറ്റിയശേഷം പനീര്‍ മിശ്രിതം ചേര്‍ത്ത് വീണ്ടും വഴറ്റണം. തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ രണ്ട് മിനിട്ട് വഴറ്റണം. എല്ലാ റോട്ടിയിലും അല്പം ബട്ടറും ശേഷം മല്ലിയില ചട്ണിയും പുരട്ടി, നടുവില്‍ സ്റ്റഫിങ് വെച്ച് സവാള, ചാട്ട്മസാല, നുറുക്കിയ കാരറ്റ് എന്നിവ വിതറി ചുരുട്ടിയെടുക്കാം. ടൂത്ത്പിക്ക് കൊണ്ട് കുത്തിവെച്ചാല്‍ സ്റ്റഫിങ് പുറത്തുപോവില്ല.
Content Highlights: paneer tikka wrap recipe
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..