പ്രതീകാത്മകചിത്രം | Photo: Gettyimages.in
കുട്ടികൾക്ക് സ്നാക്സ് നൽകുമ്പോൾ എപ്പോഴും വ്യത്യസ്തത പുലർത്തിയിരിക്കണം. ഒരേ രീതിയിലുള്ള വിഭവങ്ങൾ അവർക്ക് പെട്ടെന്നു മടുക്കും. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്നാക്സ് പരീക്ഷിച്ചാലോ? ഒനിയൻ റിങ്സ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
മൈദ- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബേക്കിങ് പൗഡർ- ഇര ടീസ്പൂൺ
ഗാർലിക് പൗഡർ- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ഒറിഗാനോ- 1 ടീസ്പൂൺ
ഒലീവ് ഓയിൽ- 1 ടീസ്പൂൺ
പാൽ- 1 ടേബിൾ സ്പൂൺ
വെള്ളം- അരകപ്പ്
ഉള്ളി
ബ്രെഡ് പൊടിച്ചത്
മുട്ട മിശ്രിതത്തിന്
മുട്ടവെള്ള- 1
ഉപ്പ്- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദയെടുത്ത് ഉപ്പും ബേക്കിങ് പൗഡറും ഗാർലിക് പൗഡറും കുരുമുളകുപൊടിയും ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒലിവ് ഓയിലും പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി അരകപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി അധികം കട്ടിയില്ലാതെ മാവിന്റെ രൂപത്തിലാക്കുക. ഇനി മറ്റൊരു പാത്രത്തിൽ മുട്ടയുടെ വെള്ളയും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ഉള്ളി റിങ് രൂപത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. ഇത് മൈദാ മാവിൽ മുക്കിയതിനു ശേഷം മുട്ട മിശ്രിതത്തിൽ മുക്കുക. ശേഷം ബ്രെഡ് പൊടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ നിറമാവുവോളം ഫ്രൈ ചെയ്തെടുക്കാം. ചട്നിക്കൊപ്പം കഴിക്കാം.
Content Highlights: onion rings recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..