ഓണം സെപ്ഷ്യല്‍ ശര്‍ക്കര വരട്ടി എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം


അലീമ മാറായി

ശർക്കര വരട്ടി | Photo: Special Arrangement

ര്‍ക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂര്‍ണമാകില്ല. വറുത്ത പച്ചക്കായയും ശര്‍ക്കരുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍. വാഴയിലയുടെ ഇടതു ഭാഗത്തായി വിളമ്പുന്ന ശര്‍ക്കര വരട്ടി രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശര്‍ക്കര ഉപ്പേരി, ശര്‍ക്കര പുരട്ടി എന്നും ഇതിന് പേരുകളുണ്ട. ഈ രുചികരമായ ശര്‍ക്കരവരട്ടി വീട്ടില്‍ തന്നെ തയ്യാറാക്കം.

ചേരുവകള്‍

നേന്ത്രക്കായ- 3 എണ്ണം
ശര്‍ക്കര-2 എണ്ണം
ചുക്കുപൊടി-അര ടീസ്പൂണ്‍
അരിപ്പൊടി-2 ടീസ്പൂണ്‍
ഏലക്കായ-4 എണ്ണം
ജീരകം പൊടിച്ചത്-അര ടീസ്പൂണ്‍
എണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തില്‍ രണ്ടായി കീറി 1/2 സെ.മീ കനത്തില്‍ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക.

ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ നേന്ത്രക്കായ കഷണങ്ങള്‍ ചെറുതീയില്‍ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാന്‍ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോള്‍ ഇളക്കുമ്പോള്‍ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകള്‍ വേണം ഒരു തവണ വറുത്തുകോരാന്‍. ശേഷം കോരി എടുത്ത് ചൂടാറാന്‍ വക്കുക,ഒരു പേപ്പറില്‍ നിരത്തി ഇട്ടാല്‍ മതി.

ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. നന്നായി ഉരുകി കഴിഞ്ഞാല്‍, വിരല് കൊണ്ട് തൊട്ടു നോക്കി നൂല്‍ പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം തീ അണച്ച് ഒരു മിനിറ്റ് വെയ്ക്കുക.

ഇതിലേക്ക് വറുത്ത് പൊടിച്ചുവെച്ച ജീരകപ്പൊടി, ഏലക്ക പൊടി, ചുക്കു പൊടി എന്നിവ ചേര്‍ക്കുക. അവസാനം അരിപ്പൊടിയും വിതറുക. ചൂട് പോകുന്തോറും ശര്‍ക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും. വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചുവെയ്ക്കാം.

Content Highlights: onam special sharkkara varatti recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented