ഇടിച്ചുപിഴിഞ്ഞ പായസം-റെസിപ്പി


സാവിത്രി വെങ്കിട്ട്

ഓണത്തിന് തയ്യാറാക്കാം പച്ചരിയും കദളിപ്പഴവും ചേർത്ത സ്വാദേറും പായസം. 

ഇടിച്ചുപിഴിഞ്ഞ പായസം (Photo: Sidheekul Akber)

ഓണത്തിന് തയ്യാറാക്കാം പച്ചരിയും കദളിപ്പഴവും ചേർത്ത സ്വാദേറും പായസം.

ചേരുവകള്‍

  • പച്ചരി/ഒണക്കലരി: 250 ഗ്രാം
  • ശര്‍ക്കര: 750 ഗ്രാം
  • മൂന്ന് തേങ്ങയുടെ പാല്‍ (ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ)
  • കദളിപ്പഴം: രണ്ടെണ്ണം
  • കല്‍ക്കണ്ടം/പഞ്ചസാര പൊടിച്ചത്-രണ്ട് സ്പൂണ്‍
  • ഏലയ്ക്ക, പച്ചകര്‍പ്പൂരം-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കഴുകിവൃത്തിയാക്കിയ അരി മൂന്നാംപാലില്‍ വേവിക്കുക. നന്നായി വെന്ത അരിയിലേക്ക് ശര്‍ക്കര ഉരുക്കി പാനിയാക്കി, കരടു കളഞ്ഞ് ഒഴിക്കുക. ഇതിലേക്ക് രണ്ടാംപാല്‍ ഒഴിക്കുക. ശര്‍ക്കരയുടെ പച്ചമണം മാറുന്നതുവരെ പത്തുമിനിറ്റോളം തിളപ്പിക്കുക. ഇത് തിളച്ച് കുഴമ്പു രൂപത്തിലാകുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. തീ കുറച്ച് ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്തശേഷം തിളപ്പിക്കരുത്. അരിഞ്ഞുവെച്ച കദളിപ്പഴം ചേര്‍ത്ത് ആവശ്യത്തിന് ഏലയ്ക്കപ്പൊടി, പച്ചകര്‍പ്പൂരം എന്നിവ ചേര്‍ത്തിളക്കുക.

Content Highlights: onam payasam recipe, food, onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented