ക്രിസ്പിയാക്കാം വെണ്ട ഫ്രൈയും


ക്രിസ്പി വെണ്ടക്ക ഫ്രൈ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

Photo: Gettyimages.in

വെണ്ടക്ക മെഴുക്കുപുരട്ടിയായും വറുത്തരച്ചുമൊക്കെ വെക്കുന്നവരുണ്ട്. ചിലര്‍ക്ക് വെണ്ടക്ക വറുത്തെടുക്കാനാണ് ഇഷ്ടം. നല്ല മൊരിഞ്ഞ വെണ്ടക്ക ഉണ്ടാക്കാനും വഴിയുണ്ട്. ക്രിസ്പി വെണ്ടക്ക ഫ്രൈ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

വെണ്ടയ്ക്ക- അഞ്ചെണ്ണം
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- അരടീസ്പൂണ്‍
കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
കടലമാവ്- മൂന്ന് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. വറുക്കാന്‍ വേണ്ടി മാരിനേറ്റ് ചെയ്യും മുമ്പ് വെള്ളം മുഴുവന്‍ വറ്റിയിരിക്കണം. ഇനി വെണ്ടക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലു കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി ചില്ലി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ്, അല്‍പം കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മുപ്പതു മിനിറ്റോളം മസാല പിടിച്ചതിനു ശേഷം ഒരു പാനില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വറുത്തെടുക്കാം. മിതമായ തീയില്‍ ഇരുവശവും മറിച്ചിട്ട് വേവിക്കാം. ഇടയ്ക്കിടെ മറിച്ചിട്ട് വറുത്തെടുത്താല്‍ കൂടുതല്‍ മൊരിഞ്ഞു കിട്ടും.

Content Highlights: okra fry recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented