ഓട്സ് ഖിച്ചഡി | Grihalakshmi (Photo: Purushotham)
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് ഓട്സ് ഖിച്ചഡി. പ്രമേഹരോഗികള്‍ക്ക് ഏറെ ആരോഗ്യപ്രദമാണിത്. പോഷകസമൃദ്ധമായ ഓട്സ് ഖിച്ചഡി തയ്യാറാക്കുന്നത് പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ
- ഓട്സ് -മുക്കാല്‍ കപ്പ്
- ചെറുപയര്‍ പരിപ്പ് -മുക്കാല്‍ കപ്പ്
- ജീരകം -അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
- മുളക് പൊടി -കാല് ടീസ്പൂണ്‍
- ചെറിയ സവാള(ചെറുതായി അരിഞ്ഞത്) -1
- തക്കാളി -ഒന്ന്
- കാരറ്റ് -ചെറുത്, ഒരെണ്ണം
- ഗ്രീന്‍പീസ് -45 ഗ്രാം
- ഇഞ്ചി -മുക്കാല്‍ ടീസ്പൂണ്‍
- പച്ചമുളക് -ചെറുതായി അരിഞ്ഞത്, അര ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- ഒലീവ് ഓയില്‍ -അര ടേബിള്‍ സ്പൂണ്‍
- വെള്ളം -2.5 കപ്പ്
- മല്ലിയില -ചെറുതായി അരിഞ്ഞത്, അലങ്കരിക്കാന്‍
ചെറുപയര്‍പരിപ്പ്, ഗ്രീന്‍പീസ് എന്നിവ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കാം.
കുക്കറില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ജീരകം അതിലിട്ട് പൊട്ടിക്കുക. ഇതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഈ കൂട്ടിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, എന്നിവയും തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് നന്നായി വെന്തുവരുന്നത് വരെ കാത്തിരിക്കാം. ശേഷം ബാക്കിയുള്ള പച്ചക്കറികളെല്ലാം ചേര്‍ക്കാം. കുതിര്‍ത്തുവെച്ച ചെറുപയര്‍ പരിപ്പും ഗ്രീന്‍ പീസും ഓട്സും ചേര്‍ക്കാം. ഇത് കുറച്ച് നേരം ഇളക്കിക്കൊടുക്കാം.
ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എട്ട് മിനിറ്റ് കുക്കറില്‍ വേവിച്ചെടുക്കാം. കുക്കറിലെ പ്രഷര്‍ പോയതിന് ശേഷം അടപ്പ് മാറ്റി മറ്റൊരു പാത്രത്തിലേക്ക് വിളമ്പാം. മല്ലിയില വെച്ച് അലങ്കരിക്കാം. യോഗര്‍ട്ടിനൊപ്പം കഴിക്കാം.
Content Highlights: healthy food, healthy meal, oats khichadi recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..