നവരാത്രി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ബേസണ്‍ ലഡ്ഡു


കടലമാവ് പ്രധാന ചേരുവയായി എത്തുന്ന ഈ ലഡ്ഡു രുചിയിലെന്ന പോലെ ഗുണത്തിലും മുന്നിലാണ്. 

ബേസൺ ലഡ്ഡു | Grihalakshmi (Photo: Purushotham)

നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒന്‍പത് ദിവസം നീളുന്ന വ്രതം നവരാത്രി ആഘോഷങ്ങളില്‍ പ്രധാനമാണ്. ഇയൊരവസരത്തില്‍ തയ്യാറാക്കുന്ന ലഡ്ഡു പരിചയപ്പെടാം. കടലമാവ് പ്രധാന ചേരുവയായി എത്തുന്ന ഈ ലഡ്ഡു രുചിയിലെന്ന പോലെ ഗുണത്തിലും മുന്നിലാണ്.

ആവശ്യമുള്ള സാധനങ്ങള്‍



കടലമാവ് -രണ്ട് കപ്പ്
നെയ്യ് -അര കപ്പ്
പഞ്ചസാര(പൊടിച്ചത്) -മുക്കാല്‍ കപ്പ്
ഏലക്ക(പൊടിച്ചത്) -കാല്‍ ടീസ്പൂണ്‍
ബദാം, പിസ്ത(ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്) -അലങ്കരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ നെയ്യ് അതിലേക്ക് ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഇതിലേക്ക് കടലമാവ് മുഴുനും ഇട്ട് ചെറുതീയില്‍ നന്നായി വറുത്തെടുക്കുക. ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കെടുത്തി മാവ് അടുപ്പില്‍ നിന്ന് ഇറക്കിവയ്ക്കാം. ഇത് നന്നായി തണുത്ത് വരുന്നത് വരെ കാത്തിരിക്കണം. നന്നായി തണുത്തില്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കുമ്പോള്‍ ജലാംശം ഉണ്ടായേക്കും.

നന്നായി തണുത്ത മാവിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ഇവ രണ്ടും നന്നായി കൂടിച്ചേരുന്നത് വരെ മാവ് കുഴച്ചെടുക്കാം. ശേഷം മാവില്‍നിന്ന് കുറെശ്ശെ എടുത്ത് ഉരുളകളാക്കി മാറ്റാം. നല്ല ആകൃതിയാകുന്നത് വരെ കൈവെള്ളയിലിട്ട് ഒരുട്ടിയെടുക്കണം. കൂടുതല്‍ സമയം ഇപ്രകാരം ചെയ്യുന്നത് പ്രതലം മൃദുവാക്കും. അവസാനമായി ഓരോ ലഡ്ഡുവിന്റെ മുകളിലും സ്വല്‍പം ബദാമും പാസ്തയും ചെറിയ നുറുക്കിയത് വെച്ച് കൊടുക്കാം. ഇനി വിളമ്പാം.

Content Highlights: besan laddu, navaratri special laddu, recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented