വറുത്തരച്ച നാടൻ ചിക്കൻകറി (Photo: Sreejith P. Raj)
വറുത്തരച്ച കറികളോട് അല്പം പ്രിയം കൂടുതലുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ച് ചിക്കന്‍ വെക്കുമ്പോള്‍ അത് വറുത്തരച്ചതു കൂടിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വറുത്തരച്ച ചിക്കന്‍കറി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
- ചിക്കന്‍- രണ്ടര കിലോ
- സവാള- 3
- ചെറിയുള്ളി- കാല് കപ്പ്
- വെളുത്തുള്ളി, ഇഞ്ചി- കാല് കപ്പ്
- മുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി- ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- ഗരംമസാല- ഒന്നര ടേബിള്‍ സ്പൂണ്‍
- എണ്ണ- ആവശ്യത്തിന്
- തേങ്ങാക്കൊത്ത്
- ഉണക്കമുളക്- 2
- കുരുമുളകുപൊടി- രണ്ടര ടേബിള്‍ സ്പൂണ്‍
- കറിവേപ്പില
- തേങ്ങ വറുത്തരച്ചത്- ഒരു മുറി തേങ്ങയുടെ
സവാള, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ എണ്ണയൊഴിച്ച് തവയില്‍ വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റി ചിക്കന്‍ ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് പകുതി വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കാം. കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക. എണ്ണയില്‍ കറിവേപ്പില, ഉണക്കമുളക്, തേങ്ങാക്കൊത്ത് എന്നിവ വഴറ്റി കറിയില്‍ ചേര്‍ക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..