മട്ടൺ വരട്ടിയത് | Photo: Grihalakshmi
ചപ്പാത്തിക്കും ചോറിനൊപ്പവും ഇത് അടിപൊളിയാണ്.
ആവശ്യമുള്ള സാധനങ്ങള്‍
- മട്ടണ്‍ -ഒരു കിലോ
- സവാള -അരിഞ്ഞത് ഒരു കപ്പ്
- തക്കാളി -(കൊത്തി അരിഞ്ഞത്) രണ്ട് കപ്പ്
- ഇഞ്ചി -ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി -ഒരു ടേബിള്‍ സ്പൂണ്‍
- പച്ചമുളക് -മൂന്നെണ്ണം
- കറിവേപ്പില -കുറച്ച്
- മുളക് പൊടി -അര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
- ഉപ്പ് പാകത്തിന്
- വെളിച്ചെണ്ണ -നാല് ടേബിള്‍ സ്പൂണ്‍
- ഗരം മസാല -ഒരു ടേബിള്‍ സ്പൂണ്‍
നന്നായി കഴുകി വൃത്തിയാക്കിയ മട്ടനില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ഒരു കുക്കറില്‍ നന്നായി വേവിക്കുക. ഒരു ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില, തക്കാളി എന്നിവ ക്രമമായി ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മട്ടണ്‍ ഫ്രയിങ് പാനില്‍ ഇട്ട് നന്നായി വഴറ്റി എടുക്കുക. ഇത് ചൂടോടെ ചപ്പാത്തി, പൊറോട്ട, അപ്പം, ദോശ എന്നിവയുടെ കൂടെ ഉപയോഗിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..