മട്ടൺ സ്റ്റ്യൂ (Photo: Sreejith P. Raj)
പുതുവത്സരത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ഇത്തവണ പുതുവര്‍ഷത്തില്‍ പ്രാതലിന് ഒരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കിയാല്ലോ. അപ്പത്തിനൊപ്പവും പുട്ടിനൊപ്പവുമെല്ലാം ഈ മട്ടണ്‍ സ്റ്റ്യൂ കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- മട്ടണ്‍ - അര കിലോ
- വലിയ - ഉരുളക്കിഴങ്ങ് രണ്ടെണ്ണം
- സവാള - രണ്ടെണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - അല്പം
- പച്ചമുളക് - ആറെണ്ണം
- തേങ്ങയുടെ ഒന്നാം പാല് - ഒന്നര കപ്പ്
- രണ്ടാം പാല് - ഒരു കപ്പ്
- കറുവാപ്പട്ട, ഗ്രാമ്പൂ - അല്പം
- തൈര് - രണ്ട് ടേ.സ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
- കുരുമുളക് ചതച്ചത് - ആവശ്യത്തിന്
- കശുവണ്ടി അരച്ചത് - രണ്ട് ടേ.സ്പൂണ്‍
- ചെറിയുള്ളി - രണ്ടെണ്ണം
കഷ്ണങ്ങളാക്കിയ മട്ടണില്‍ തൈര് ഒഴിച്ച് നന്നായി ഇളക്കി മാറ്റിവെയ്ക്കുക. ഉരുളക്കിഴങ്ങ് തൊലിയോടെ കുക്കറിലിട്ട് വേവിച്ച്, തൊലികളഞ്ഞ് നുറുക്കണം. മട്ടണിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത്, സവാള, അല്പം പുതിനയില, ഉപ്പ് എന്നിവയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. അതിലേക്ക് ഉരുളക്കിഴങ്ങിട്ട് രണ്ട് മിനിട്ട് തിളപ്പിക്കണം. ശേഷം തേങ്ങയുടെ ഒന്നാം പാല് ഒഴിച്ച് തിളപ്പിക്കുക. അവസാനം ചതച്ച കുരുമുളക് ചേര്‍ക്കാം. ചെറിയുള്ളി വളരെ നേര്മയായി അരിഞ്ഞതും കറിവേപ്പിലയും നെയ്യില്‍ വഴറ്റി കറിയില്‍ ചേര്‍ക്കുക.
Content Highlights: mutton stew recipe, newyear breakfast, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..