-
കൊറോണക്കാലമാണ്, എല്ലാവരും വീട്ടിലിരിക്കുന്ന സമയം. ഇടക്കൊന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ പണ്ടൊക്കെ ഹോട്ടലിലേയ്ക്ക് ഓടാമായിരുന്നു. ഇപ്പോള്‍ അതു വയ്യ. പകരം വീട്ടില്‍ തന്നെയൊരുക്കിയാലോ വിഭവസമൃദ്ധമായ ഒരു ഊണ്. എങ്കില്‍ ഊണ് രുചികരമാക്കാന്‍ മട്ടണ്‍ കുറമ പരീക്ഷിക്കാം.
ചേരുവകള്‍
- മട്ടണ്‍ കഷണങ്ങളാക്കിയത്- 500 ഗ്രാം
- ഉപ്പ്- ഒരു നുള്ള്
- മഞ്ഞള്‍പ്പൊടി- അര ഗ്രാം
- നാരങ്ങാനീര്- മൂന്ന് ടീ സ്പൂണ്‍
- വെളുത്തുള്ളി- മൂന്ന്
- കറുവയില- അര
- സണ്‍ഫഌര്‍ ഓയില്‍- രണ്ട് ടീ സ്പൂണ്‍
- തൈര് അടിച്ചെടുത്തത്- മുക്കാല്‍ ഗ്രാം
- മുളക്‌പൊടി- അര ടീസ്പൂണ്‍
- ഇഞ്ചി- അര കഷണം
- സവാള അരിഞ്ഞത്- ഒന്ന്
- കറുവ- കാല്‍ ഭാഗം
- ഏലക്ക- നാല്
- ഉപ്പ്- പാകത്തിന്
ആദ്യം മട്ടണ്‍ നന്നായി കഴുകി, ഒരു പാനില്‍ അരകപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് അതില്‍ മട്ടന്‍ കഷണങ്ങളിട്ട് ചെറുതീയില്‍ വേവിക്കുക. അറുപത് ശതമാനം വെന്ത് കഴിഞ്ഞാല്‍ മട്ടണ്‍ മാറ്റി വയ്ക്കാം. ഒരു പാനില്‍ സവാള, പാകത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, കറുവയില, കറുവ, ഏലക്ക എന്നിവ വറുത്തെടുക്കുക. ഇനി ഈ മസാലകൂട്ടിനെ ഒന്ന് മിക്‌സിയില്‍ അടിച്ചെടുക്കണം. ഒരു പാന്‍ നന്നായി ചൂടാകുമ്പോള്‍ ഈ മസാല പേസ്റ്റ് അല്‍പം വെള്ളം ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് മട്ടണ്‍ ചേര്‍ക്കാം. മസാലകൂട്ട് മട്ടണില്‍ പിടിക്കുന്നത് വരെ നന്നായി ഇളക്കി വേവിക്കുക. ഇതിലേയ്ക്ക് തൈരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം. കൂടുതല്‍ എരിവ് വേണമെങ്കില്‍ കുരുമുളക് പൊടി ചേര്‍ക്കാം. ഇനി മുപ്പത് മിനിറ്റ് വരെ മട്ടണ്‍ ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ സേര്‍വിങ് ഡിഷിലേക്ക് മാറ്റി നാരങ്ങാനീര് ഒഴിച്ച് മല്ലിയില കൊണ്ട് അലങ്കരിക്കാം.
Content Highlights: mutton korma recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..