ഫോട്ടോ: എൻ.എം. പ്രദീപ്
ധാന്യപ്പൊടിയും കോണ്‍ഫ്‌ളോറുമൊക്കെ ചേര്‍ത്ത് ഫ്രൈ ചെയ്ത ഒരു കിടിലന്‍ മഷ്‌റൂം റെസിപ്പി പരീക്ഷിക്കാം ഇന്ന്.
ചേരുവകള്‍
വേവിച്ച മഷ്‌റൂം കഷണങ്ങള്‍- 100 ഗ്രാം
ബ്രെഡ് പൊടി- ഒരു കപ്പ്
ധാന്യപ്പൊടി- കാല്‍ കപ്പ്
ചെഡാര്‍ ചീസ്- 150 ഗ്രാം
കോണ്‍ഫ്‌ളോര്‍, ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍ വീതം
ഇഞ്ചി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്- ഒരു ടീസ്പൂണ്‍ വീതം
മല്ലിപ്പൊടി, മുളകുപൊടി- ഒരു ടീസ്പൂണ്‍ വീതം
ഗരംമസാല, ചെറുനാരങ്ങാനീര്- ഒന്നര ടീസ്പൂണ്‍ വീതം
ബേക്കിങ് സോഡ- ഒരു നുള്ള്
കറിവേപ്പില നുറുക്കിയത്- രണ്ട് ടീസ്പൂണ്‍
ഫ്‌ളാക്‌സ് സീഡ്- രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മഷ്‌റൂം, ബ്രെഡ് പൊടി, ധാന്യപ്പൊടി, ചെഡാര്‍ ചീസ്, കോണ്‍ഫ്‌ളോര്‍, ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ്, ബേക്കിങ് സോഡ, മുളകുപൊടി, ചെറുനാരങ്ങാ നീര്, കറിവേപ്പില, ഫ്‌ളാക്‌സ് സീഡ് എന്നിവ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കണം. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഈ ഉരുളകളിട്ട് ഫ്രൈ ചെയ്‌തെടുക്കാം. അല്പം നുറുക്കിയ ചീസ് വിതറി അലങ്കരിച്ച് ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ക്ക് ഗൃഹലക്ഷമി വായിക്കൂ,,,
Content Highlights: mushroom cheese balls recipe, food, kerala recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..