-
ഔഷധഗുണങ്ങളേറെയുള്ള ഇലക്കറിയാണ് മുരിങ്ങ. മുരിങ്ങയില മാത്രമല്ല, പൂവും കായും എല്ലാം ആളുകള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളടങ്ങിയ മുരിങ്ങയില നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുരിങ്ങയ്ക്ക് ഭൂമിയിലെ വിഷാംശമെല്ലാം വലിച്ചെടുത്ത് തടിയില്‍ സൂക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതില്‍ സത്യമൊന്നുമില്ലെന്നാണ് പഠനങ്ങള്‍.
ദോശ, ഉപ്പുമാവ്, ചപ്പാത്തി റോള്‍ എന്നിവയിലും മുരിങ്ങയില ചേര്‍ത്താല്‍ വ്യത്യസ്തമാവും രുചി. മുരിങ്ങയില ജ്യൂസും ഏറെ പോഷകസമൃദ്ധമാണ്. മുരിങ്ങയില കൊണ്ട് തയ്യാറാക്കാവുന്ന പായസം പരീക്ഷിച്ചാലോ.
ജീവകം എ, ബ, സി, പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്... എന്നിവയാല്‍ സമൃദ്ധമാണ് മുരിങ്ങയില. ഏത് പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ ഭക്ഷണമാണ് ഇത്.
Content Highlights; Muringayila (Drumstick leaves) Payasam Kerala Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..