-
സാധാരണ ദോശക്ക് പകരം സവാളയും പച്ചമുളകും ഒപ്പം പോഷകഗുണങ്ങള്‍ ഏറെയുള്ള മുരിങ്ങയിലയും ചേര്‍ത്ത് ദോശ തയ്യാറാക്കാം
ചേരുവകള്‍
- കടലമാവ് - 100 ഗ്രാം
- മുരിങ്ങയില - ചെറുതായി അരിഞ്ഞത് ഒരു പിടി
- സവാള -ചെറുതായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക് -2 എണ്ണം
- ഇഞ്ചി -1 ടേബിള്‍ സ്പൂണ്‍
- കറിവേപ്പില -ആവശ്യത്തിന്
- നെയ്യ് -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ആദ്യം കടലമാവ് ദോശ പരുവത്തില്‍ കലക്കി വക്കുക. അതിനുശേഷം മുരിങ്ങയില, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നെയ്യില്‍ നന്നായി വഴറ്റിയെടുത്ത്, തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍ ചേര്‍ത്ത് ഇളക്കി ദോശക്കല്ലില്‍ നെയ്യ് പുരട്ടി ചുട്ടെടുക്കുക.
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)
Content Highlights: Muringa ila dosa Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..