ചാമ ലഡു
ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകളുടെ പ്രാധാന്യം വളരെ വലുതാണ്. 2023 അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വര്‍ഷമായാണ് ആചരിക്കുന്നത്. റാഗി, ബാജ്‌റ, മണിച്ചോളം,തിന, ചാമ തുടങ്ങിയവ ഇതിലുള്‍പ്പെടും. കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തിന് ഇവ അത്യുത്തമമാണ്. എല്ലിനും പല്ലിനും ദൃഡത കൂട്ടാന്‍ ഇവ സഹായകരമാണ്.
ഗ്ലൂട്ടണ്‍ അലര്‍ജി ഉള്ളവര്‍ക്കുള്ള ഏറ്റവും നല്ല ഭക്ഷണം കൂടിയാണിവ. ചെറുധാന്യങ്ങള്‍ കൊണ്ട് രുചിയുള്ള വിഭവങ്ങളുമൊരുക്കാം. പായസം മുതല്‍ ബിരിയാണി വരെ തയ്യാറാക്കാം. ചാമ കൊണ്ടുള്ള ലഡു ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1. ചാമ (ലിറ്റില്‍ മില്ലറ്റ്)- 1 കപ്പ്
2. കുരു കളഞ്ഞ ഈന്തപ്പഴം- 1 കപ്പ്
3. കപ്പലണ്ടി വറുത്തത് - അരക്കപ്പ്
4. പൊരുക്കടല- അരക്കപ്പ്
5. ശര്‍ക്കരപ്പൊടി- അരക്കപ്പ്
6. വെള്ളം-അരക്കപ്പ്
7. ചുവന്ന അവില്‍- 1 കപ്പ്
8. നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
9.ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചാമ ഒരു ചീനച്ചട്ടിയില്‍ നല്ല മണം വരുന്നതുവരെ വറുക്കുക. തണുത്തതിന് ശേഷം പൊടിച്ചെടുക്കുക.അവില്‍ നന്നായി പൊടിച്ചു വെയ്ക്കുക. കപ്പലണ്ടി, പൊരിക്കടല എന്നിവയും പൊടിച്ചെടുക്കണം. ശേഷം കുരു കളഞ്ഞ ഈന്തപ്പഴം മിക്‌സി ജാറിലിറ്റ് പേസ്റ്റ് രൂപത്തിലാക്കുക. ചീനച്ചട്ടിയില്‍ ശര്‍ക്കരപ്പൊടിയും വെള്ളവുമൊഴിച്ച് ശര്‍ക്കരപ്പാനിയുണ്ടാക്കുക.
ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ നെയ്യ്, ചാമപ്പൊടി,അവില്‍ പൊടിച്ചത്,ഈന്തപ്പഴം പേസ്റ്റ് എന്നിവ കുറച്ചുകുറച്ചായി ചേര്‍ത്തിളക്കുക. 3-4 മിനിറ്റ് നേരം മിശ്രിതം കട്ടിയാകുന്നതുവരെ പാകം ചെയ്യുക. തണുത്ത ശേഷം കൈയ്യില്‍ നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കി ലഡു ഉണ്ടാക്കാവുന്നതാണ്.
Content Highlights: millet laddu ,little millet,cooking,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..