നാവില്‍ മധുരം കിനിയട്ടെ; എളുപ്പത്തില്‍ തയ്യാറാക്കാം ബര്‍ഫി


വളരെ എളുപ്പത്തില്‍ കുറഞ്ഞ ചേരുവകള്‍ മാത്രമമുപയോഗിച്ച് തയ്യാറാക്കാം.

ബർഫി (Photo: Dinesh)

ആഘോഷവേളകളില്‍ ഒഴിച്ചുകൂടാനാവാത്ത മധുരപലഹാരമാണ് ബര്‍ഫി. വീട്ടില്‍ വളരെ എളുപ്പത്തില്‍ കുറഞ്ഞ ചേരുവകള്‍ മാത്രമുപയോഗിച്ച് തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍



  • പാല്‍ക്കട്ടി - പാല്‍ക്കട്ടി
  • നെയ്യ് -കാല്‍കപ്പ്
  • പഞ്ചസാര(പൊടിച്ചത്)-അര കപ്പ്
  • ഏലക്ക -കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

അടുപ്പത്ത് പാന്‍ വെച്ചശേഷം നന്നായി ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം പാല്‍ക്കട്ടി ചേര്‍ക്കാം. ഇത് നന്നായി ഇളക്കിച്ചേര്‍ക്കാം. ഇവ ഒന്നിച്ച് പാനില്‍ കട്ടിയാകുന്നത് വരെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ക്കാം. തീ കുറച്ചുവെച്ച് പഞ്ചസാര നന്നായി അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊടുക്കണം. ഇതിലേക്ക് ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കാം. ഇത് ഉരുണ്ട് ഒരു ബോള്‍ പരുവമാകുന്നത് വരെ ഇളക്കി വേവിക്കാം. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടിയശേഷം വേവിച്ചെടുത്ത കൂട്ട് ഇതിലേക്ക് മാറ്റാം. ഒരു പരന്ന തവി ഉപയോഗിച്ച് ഇത് പാത്രത്തില്‍ നന്നായി പരത്തിയെടുക്കുക. ഇത് തണുക്കാന്‍ അനുവദിക്കാം. നന്നായി തണുത്തശേഷം മുറിച്ചെടുക്കാം.

Content Highlights: milk barfi recipe, food, recipes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented