മഷ്റൂം പറാത്ത (Photo: Dinesh)
ബ്രേക്ക് ഫാസ്റ്റിന് കൂണുകൊണ്ട് ഒരടിപൊളി വിഭവം തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയും കേമന്‍ തന്നെയാണ്.
ആവശ്യമുള്ള സാധനങ്ങള്‍
- ഗോതമ്പ്പൊടി - ഒരു കപ്പ്
- മഷ്റൂം - 200 ഗ്രാം
- സവാള നുറുക്കിയത് - രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി നുറുക്കിയത് - മൂന്ന് ടീസ്പൂണ്‍
- മുളക്പൊടി - ഒരു ടീസ്പൂണ്‍
- ജീരകപ്പൊടി - അര ടീസ്പൂണ്‍
- ഗരംമസാല - ഒരു ടീസ്പൂണ്‍
- മല്ലിയില നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ്, എണ്ണ - ആവശ്യത്തിന്
ഒരു ബൗളില്‍ ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിക്കുക. കുറേശ്ശെ വെള്ളം ചേര്‍ത്ത് മാവാക്കണം. ഇനി ഇത് മാറ്റിവച്ചോളൂ. കൂണ് നുറുക്കുക. പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ജീരകപ്പൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റണം. ഇതിലേക്ക് കൂണും ചേര്‍ത്തോളൂ. മാസാലക്കൂട്ടുകള് ചേര്‍ത്ത് യോജിപ്പിക്കുക. നുറുക്കിയ മല്ലിയിലയും ചേര്‍ക്കണം. ഇനി മാവ് ഉരുളകളാക്കിയ ശേഷം ചപ്പാത്തി വലിപ്പത്തില്‍ പരത്തുക. ഓരോന്നിലും മൂന്നു ടീസ്പൂണ്‍ വീതം കൂണ്കൂട്ട് സ്റ്റഫ് ചെയ്യുക. മുകളില്‍ മറ്റൊരു ചപ്പാത്തി വച്ച് വശങ്ങള് യോജിപ്പിച്ച് കൂണ്കൂട്ട് പുറത്ത് വരാത്ത വിധത്തില്‍ പരത്തിക്കോളൂ. പാനില്‍ നെയ്യോ എണ്ണയോ തേച്ച് പറാത്ത പാകം ചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..