മാംഗോ ഫലൂദ
വേനലില്‍ ഉള്ളം തണുപ്പിക്കാന്‍ സ്വാദിഷ്ടമായ മാംഗോ ഫലൂദ തയ്യാറാക്കി നോക്കിയാലോ.
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മധുരമുള്ള മാമ്പഴം - 2 കപ്പ്
പഞ്ചസാര - 3 ടീസ്പൂണ്‍
പാല്‍ - 4 കപ്പ്
ജെല്ലി (സ്റ്റോബറി പൗഡര്‍ ) - 100 ഗ്രാം
വെള്ളം - 3 കപ്പ്
സേമിയ - 1/2 കപ്പ്
മില്‍ക്ക് മെയ്ഡ് - ആവശ്യത്തിന്
സബ്ജാ സീഡ് -2 ടീസ്പൂണ്‍
നട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് -ആവശ്യത്തിന്
ഐസ് ക്രീം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മാമ്പഴത്തിലേക്ക് പഞ്ചസാര ചേര്‍ക്കുക. കുറച്ചു പാലുകൂടി ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ അടിച്ചെടുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. സ്റ്റോബറി പൗഡര്‍ രണ്ട് കപ്പ് വെള്ളത്തിലേക്ക് ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരുപാത്രത്തിലേക്ക് മാറ്റിയശേഷം ഫിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഫ്രിഡ്ജില്‍നിന്നുമെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് സേമിയയും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് വേവിക്കുക. സബ്ജാ സീഡ് കുതിര്‍ത്ത് വയ്ക്കുക. പാല്‍ മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.
ജ്യൂസ് ഗ്ലാസെടുത്ത് അതിലേക്ക് ആദ്യം പകുതി മാമ്പഴജ്യൂസ് ഒഴിക്കുക. അതിനുമുകളിലക്ക് നേരത്തെ വേവിച്ചുവെച്ച സേമിയ ഇടുക. അതിനുമുകളില്‍ സബ്ജാ സീഡ്, അതിലേക്ക് ജെല്ലി, ജെല്ലിയുടെ മുകളില്‍ പാല്‍, അതിനുമുകളില്‍ ബാക്കിയുള്ള മാമ്പഴജ്യൂസ്, ശേഷം ഐസ് ക്രീം മുകളില്‍ നട്‌സ് ഡ്രൈ ഫ്രൂട്ട് എന്നിങ്ങനെ ക്രമീകരിക്കാം. സാദിഷ്ഠമായ മാഗോ ഫലൂദ തയ്യാറായിക്കഴിഞ്ഞു.
Content Highlights: mango falooda, dessert recipe, food, recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..