-
ഇത് മാങ്ങയുടെ കാലമാണല്ലോ. മാങ്ങ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ ഒരു വിഭവമാണ് മാങ്ങാ പച്ചടി. പച്ചടി ഉണ്ടാക്കുന്നതിനായി മാങ്ങ ചെറുതായി അരിഞ്ഞ് രണ്ടോ മൂന്നോ പച്ചമുളക് ചേര്‍ത്ത് ഒരാഴ്ച ഉപ്പിലിട്ട് വെക്കണം. ഇതുപയോഗിച്ച് വേണം പച്ചടി തയ്യാറാക്കാന്‍.
ചേരുവകള്‍
- ഉപ്പിലിട്ട മാങ്ങ-ഒരു കപ്പ് (ഉപ്പുവെള്ളത്തോടു കൂടി)
- തേങ്ങ ചിരകിയത്-അര കപ്പ്
- വറ്റല്‍മുളക് -നാല് എണ്ണം
- ചുവന്നുള്ളി- ആറ് എണ്ണം
- ജീരകം, കടുക്, മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ വീതം
- തൈര്- ഒരു കപ്പ്
- കറിവേപ്പില- ഒരു തണ്ട്
- വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തേങ്ങ, വറ്റല്‍മുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കുക. അധികം വെള്ളം ചേര്‍ക്കാതെ മണ്‍ചട്ടിയില്‍വെച്ച് ചെറുതായി ചൂടാക്കുക. അതിലേക്ക് ഉപ്പുമാങ്ങയും ഉപ്പുവെള്ളവും ചേര്‍ക്കുക. ചുവന്നുള്ളി, കറിവേപ്പില, കടുക് എന്നിവ വെളിച്ചെണ്ണയില്‍ വറുത്ത് തളിക്കുമ്പോള്‍ സ്വാദിഷ്ടമായ മാങ്ങാ പച്ചടി റെഡി.
Content Highlights: Manga Pachadi Recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..