നാലുതരം മീനുകള്‍ ചേര്‍ത്ത് മലബാര്‍ സ്റ്റൈല്‍ സ്‌പെഷ്യല്‍ ബിരിയാണി 


തെസ്നിം അസീസ്



രുചികരമായ ഒരു മീൻ ബിരിയാണി തയ്യാറാക്കി നോക്കിയാല്ലോ.

മീൻ ബിരിയാണി

ഇന്ന് ഉച്ചയ്ക്ക് നെയ്മീന്‍, ചെമ്മീന്‍, കല്ലുമ്മക്കായ, കൂന്തല്‍ എന്നിവ ചേര്‍ത്ത് രുചികരമായ ഒരു മീൻ ബിരിയാണി തയ്യാറാക്കി നോക്കിയാല്ലോ. മലബാര്‍ സ്‌റ്റൈലില്‍ തയ്യാറാക്കുന്ന ഈ ബിരിയാണിയുടെ റെസിപ്പി പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങള്‍

  • നെയ്മീന്‍, ചെമ്മീന്‍, കല്ലുമ്മക്കായ, കൂന്തല്‍ - അര കിലോ
  • ബിരിയാണി അരി -രണ്ട് കപ്പ്
  • സവാള നീളത്തിലരിഞ്ഞത് - നാലെണ്ണം
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേ.സ്പൂണ്‍
  • പച്ചമുളക് ചതച്ചത് - അഞ്ചെണ്ണം
  • തക്കാളി - രണ്ടെണ്ണം
  • ചെറുനാരങ്ങാ നീര് - ഒരു നാരങ്ങയുടേത്
  • മല്ലിയില/പുതിനയില- ഒരു കപ്പ്
  • ഗരംമസാല - ഒരു ടീസ്പൂണ്‍
  • നെയ്യ്- മൂന്ന് ടേ.സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി -മൂന്ന് ടീസ്പൂണ്‍
  • വെളിച്ചെണ്ണ -അരക്കപ്പ്
  • ഏലക്ക, ഗ്രാമ്പൂ ,കറുവാപ്പട്ട - രണ്ടെണ്ണം വീതം
  • ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

നെയ്മീന്‍, കൂന്തല്‍, ചെമ്മീന്‍, കല്ലുമ്മക്കായ എന്നിവ കഴുകി വൃത്തിയാക്കി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റിവെക്കുക. മീന്‍ കഷണങ്ങള്‍ പൊരിക്കണം. അതേ എണ്ണയില്‍ മൂന്ന് സവാള ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി മല്ലിയില പുതിനയില എന്നിവ പകുതി ചേര്‍ത്ത് ഇളക്കുക. പകുതി ചെറുനാരങ്ങാ നീര്, പകുതി ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം പൊരിച്ചെടുത്ത മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി കുറച്ചു സമയം മൂടി വെക്കുക. കുക്കറില്‍ നെയ്യ് ചൂടാവുമ്പോള്‍ നീളത്തില്‍ മുറിച്ച സവാള ചേര്‍ത്ത് അരി, മൂന്ന് കപ്പ് വെളളം, ഉപ്പ്, ഏലക്ക, ഗ്രാമ്പൂ പട്ട എന്നിവ ചേര്‍ത്ത് ഇളക്കി അടച്ച് വെച്ച് ആവി വരുംവരെ വേവിക്കുക. മീന്‍ മസാലയുടെ മുകളിലായി ചോറ് നിരത്തി ഗരംമസാല, നെയ്യ്, ചെറുനാരങ്ങാനീര്, മല്ലിയില,പുതിനയില എന്നിവ വിതറി അടച്ച് ചെറിയ തീയില്‍ കുറച്ച് സമയം വെക്കുക.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: fish biriyani, malabar style fish biriyani, food, recipe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented