-
നല്ല എരിവും ചെറുചൂടും തേങ്ങാപ്പാലിന്റെ രസവുമുള്ള നല്ല മീന്‍കറി കൂട്ടി ഊണ് കഴിക്കാന്‍ തോന്നുന്നുണ്ടോ. എങ്കില്‍ മലബാര്‍ ഫിഷ് കറി പരീക്ഷിക്കാം. മീന്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനും നല്ലതാണ്. മിക്ക മീനുകളും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണ്.
ചേരുവകള്‍
- മല്ലി- 40 ഗ്രാം
- വറ്റല്‍മുളക്- 60 ഗ്രാം
- തേങ്ങാപ്പാല്‍- ഒരു കപ്പ്
- കടുക്- ഒരു ഗ്രാം
- സവാള, നുറുക്കിയത്- ഒന്ന്
- കറിവേപ്പില- മൂന്ന് തണ്ട്
- എണ്ണ- പാകത്തിന്
- ഉപ്പ്- ആവശ്യത്തിന്
- പുളി പള്‍പ്പ്- അഞ്ച് മില്ലി
- മല്ലിയില- ഒരു ടീസ്പൂണ്‍
- ഏതെങ്കിലും ഒരു കടല്‍ മത്സ്യം(മുള്ളില്ലാത്തത്)- 120 ഗ്രാം
മല്ലിയും വറ്റല്‍മുളകും വെളളത്തില്‍ അല്‍പസമയം കുതിര്‍ത്ത് വയ്ക്കുക. ശേഷം ഇത് അരച്ചെടുക്കാം. ഇനി ഇത് തിളപ്പിച്ച് പേസ്റ്റ് പോലെ ആക്കാം. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും സവാളയും നന്നായി വേവുന്നതുവരെ വഴറ്റാം. ഇനി ആദ്യം തയ്യാറാക്കിയ പേസ്റ്റ് ഇതില്‍ ചേര്‍ക്കണം. ഇതിലേക്ക് മീന്‍, കഷണങ്ങളാക്കിയതും ചേര്‍ത്ത് നന്നായി വേവിക്കണം. ഇനി തേങ്ങാപ്പാലും പുളിയും ചേര്‍ക്കാം. തിളച്ചാല്‍ തീ കെടുത്തി മല്ലിയില കൊണ്ട് അലങ്കരിക്കാം.
Content Highlights: Malabar Fish Curry Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..