Representative Image|Mathrubhumi
ഉച്ചഭക്ഷണം ഒരുക്കാന്‍ സമയം കിട്ടിയില്ലേ, വേഗത്തില്‍ തയ്യാറാക്കാവുന്ന പീനട്ട്ബട്ടര്‍ ന്യൂഡില്‍സ് പരീക്ഷിക്കാം
ചേരുവകള്‍
- എണ്ണ- ഒന്നര ടീസ്പൂണ്‍
- വെളുത്തുള്ളി- അഞ്ച് അല്ലി
- ഇഞ്ചി, അരിഞ്ഞത്- ഒരു ടീസ്പൂണ്‍
- പച്ചമുളക്- ഒന്ന്
- സ്പ്രിങ് ഒനിയന്‍, ബീന്‍സ്, ക്യാരറ്റ്, പീസ്- ആവശ്യത്തിന്
- ചില്ലി ഓയില്‍- ഒരു ടേബിള്‍സ്പൂണ്‍
- കാശ്മീരി ചില്ലി പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
- സോയ സോസ്- ഒരു ടേബിള്‍ സ്പൂണ്‍
- വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍
- പീനട്ട് ബട്ടര്‍- ആവശ്യത്തിന്
- ഉപ്പ്, കുരുമുളക്‌പൊടി, പഞ്ചസാര- പാകത്തിന്
- വെള്ളം
- ന്യൂഡില്‍സ്
ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നി ചേര്‍ത്ത് വഴറ്റുക. വെളുത്തുള്ളി ഗോള്‍ഡന്‍ നിറമാകുവരെ വഴറ്റണം. പച്ചക്കറികള്‍ അറിഞ്ഞത് ചേര്‍ക്കാം. ഇവ വെന്തുകഴിഞ്ഞാല്‍ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം. ആ പാനില്‍ തന്നെ അല്‍പം എണ്ണകൂടി ചേര്‍ത്ത് കാശ്മീരി ചില്ലിയും ചില്ലി ഓയിലും ചേര്‍ക്കുക. ഇതിലേക്ക് പീനട്ട് ബട്ടര്‍ ചേര്‍ക്കാം. പച്ചക്കറികളും കൂടി മിക്‌സ് ചെയ്ത് നന്നായി ഇളക്കുക. ഇതിലേക്ക് സോയ സോസും വിനാഗിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അല്‍പം പഞ്ചസാരയും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കാം. പാകത്തിന് വെള്ളം ചേര്‍ത്ത് ഒരു മിനിട്ടുകൂടി വേവിക്കുക. ഈ സമയത്ത് മറ്റൊരു പാത്രത്തില്‍ ന്യൂഡില്‍സ് വേവിച്ചെടുക്കാം. വേവിച്ച ന്യൂഡില്‍സ് പച്ചക്കറി മിശ്രിതത്തില്‍ ചേര്‍ത്തിളക്കി ചൂടോടെ കഴിക്കാം.
Content Highlights: Make peanut butter noodles in less than 10 minutes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..