
ഫോട്ടോ: ദിനേഷ്
നോൺ വെജ് പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന വിഭവമാണ് ക്വിക്ക് എഗ്ഗ് ബിരിയാണി. ഇത് വളരെ പെട്ടെന്ന് തയ്യാറാക്കാനും സാധിക്കും.
ചേരുവകൾ
മുട്ട പുഴുങ്ങിയത്- രണ്ടെണ്ണം
ചോറ്- ഒരു കപ്പ്
തക്കാളി, സവാള- കാൽ കപ്പ് വീതം
പച്ചമുളക് രണ്ടായി മുറിച്ചത്- ഒന്ന്
പുതിനയില, മല്ലിയില- അര ടേബിൾ സ്പൂൺ വീതം
ഗരംമസാല- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട കഷണങ്ങളാക്കിയത് ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. ഒരു കടായിയിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഗാർലിക് പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റുക. ഇതിൽ സവാള ചേർത്ത് രണ്ട് മിനിറ്റ് വഴറ്റാം. തക്കാളി, ഉപ്പ്, ഗരംമസാല, മല്ലിയില, മല്ലിപ്പൊടി എന്നിവ ഇതിലിട്ട് ചെറുതീയിൽ മൂന്നു മിനിറ്റ് വഴറ്റണം. ഇതിലേക്ക് ചോറ് ചേർത്ത് നന്നായി ഇളക്കുക. എല്ലാ ചേരുവകളും നന്നായി മിക്സായാൽ മുട്ടയും സാലഡും ചേർത്ത് വിളമ്പാം.
Content Highlights: food, recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..