വരഗ് സാലഡ്
അമിത ഭാരമുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിയ്ക്കാന്‍ വളരെ നല്ലതാണ് വരഗ് (കോടോ മില്ലറ്റ്) കൊണ്ടുള്ള വിഭവങ്ങള്‍, വരഗില്‍ ഗ്ലൂട്ടണ്‍ ഇല്ലാത്തതിനാല്‍ ഗ്ലൂട്ടണ്‍ അലര്‍ജിയുള്ളവര്‍ക്കും ഇത് ധൈര്യമായി കഴിയ്ക്കാം. ഗ്ലസീമിക് സൂചിക കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് കൂട്ടുന്നില്ല.
അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് കഴിയ്ക്കാന്‍ വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ വരഗ് ശരീരത്തിലെ നീര്‍വീക്കം തടയും. വിറ്റാമിനുകളുടേയും മിനറലുകളുടേയും നല്ലൊരു സ്രോതസ് കൂടിയാണ് വരഗ്. വരഗ് സാലഡ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
1. വരഗ്-കാല്‍കപ്പ്
2. സാലഡ് വെള്ളരി - 1 കപ്പ്
ഡ്രസിങ്ങിന്
3. ഇഞ്ചി- ഒരു ചെറിയ കഷ്ണം
4. പച്ചമുളക് -1 (ചെറുതായി അരിഞ്ഞത്)
5. നാരങ്ങനീര്- 2 ടേബിള്‍ സ്പൂണ്‍
6. തേങ്ങ ചിരകിയത്- കാല്‍കപ്പ്
7.കപ്പലണ്ടി വരുത്തത്- കാല്‍കപ്പ്
അലങ്കരിക്കാന്‍
8. മാതളം ഉതിര്‍ത്തത്-ഒരുപിടി
9.മല്ലിയില -ഒരുപിടി
തയ്യാറാക്കുന്ന വിധം
മിക്‌സി ജാറില്‍ ഡ്രസിങ്ങിനുള്ള എല്ലാ ചേരുവകളും ചതച്ചെടുക്കുക. ഒരു ബൗളില്‍ ചെറുതായരിഞ്ഞ സാലഡ് വെള്ളരി, വേവിച്ച വരഗ് (6-8 മണിക്കൂര്‍ കുതിര്‍ത്ത് , അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ 2വിസില്‍ വരും വരെ വേവിക്കണം) എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മിക്‌സിയിലടിച്ച ഡ്രസിങ് ചേര്‍ത്തിളക്കുക. മാതളം ഉതിര്‍ത്തതും മല്ലിയില ചെറുതായരിഞ്ഞതും കൊണ്ട് അലങ്കരിക്കുക.
Content Highlights: kodo millet ,salad , weight loss,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..