Photo: Sreejith P. Raj
നത്തോലി പുളിയിലയിട്ടത് വച്ചാലോ
ചേരുവകള്‍
- നെത്തോലി : അര കിലോ
- പുളിയില : രണ്ട് കപ്പ്
- പച്ചക്കുരുമുളക് : ഒരു ടേബിള്‍സ്പൂണ്‍
- കാന്താരിമുളക് : ഒരു ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി : രണ്ടല്ലി
- ചുവന്നുള്ളി : നാലെണ്ണം
- ഇഞ്ചി : ഒരു ചെറിയ കഷ്ണം
- കറിവേപ്പില : രണ്ട് തണ്ട്
- തേങ്ങ ചിരവിയത് : ഒരു മുറി
- ഉപ്പ്, മഞ്ഞള്‍പൊടി : ആവശ്യത്തിന്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- വാട്ടിയ വാഴയില : ആവശ്യത്തിന്
ഒരു മണ്‍ചട്ടിയില്‍ മൂന്ന് വാഴയില വയ്ക്കുക. ഒന്നിനുമീതെ മറ്റൊന്ന് എന്ന രീതിയില്‍. മുകളിലുള്ള വാഴയിലയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ പുരട്ടണം. പുളിയില, കാന്താരിമുളക്, പച്ചക്കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, തേങ്ങ ചിരവിയത്, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ വെള്ളം തൊടാതെ തരുതരുപ്പായി അരച്ചശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയൊഴിക്കുക. ഇത് മീനിലേക്ക് ചേര്‍ക്കണം. എന്നിട്ട് ചട്ടിയിലുള്ള വാഴയിലയില്‍ നടുവിലായി വയ്ക്കുക. ഒരു വാഴയിലയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ തടവി മീനിന്റെ മുകളില്‍ വയ്ക്കുക. മുകളില്‍ രണ്ട് വാഴയില കൂടി വയ്ക്കണം. (വാഴയില കൊണ്ട് മീന്‍ നന്നായി മൂടണം) ചട്ടി അടച്ചുവയ്ക്കണം. ശേഷം അടുപ്പില്‍വെച്ച് ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക. ഇനി ഇലയോടെ തിരിച്ചിട്ട് 10 മിനിട്ട് കൂടി വേവിക്കാം. അടുപ്പില്‍നിന്ന് മാറ്റി ചൂടാറുമ്പോള്‍ ആവശ്യത്തിനുള്ളത് ഒരു വശത്ത് നിന്നെടുത്ത് ഉപയോഗിക്കാം. ഇത് ചട്ടിയില്‍നിന്ന് മാറ്റരുത്. അധികം ഇളക്കുകയും ചെയ്യരുത്.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Kerala Style Fish Recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..