Representative image Photo: Grihalakshmi
ചില്ലി ചിക്കൻ ഇഷ്ടമില്ലാത്തവർ കുറവാണ്, ഇന്ന് ഊണിനൊപ്പം കേരള സ്റ്റൈൽ ചില്ലി ചിക്കൻ പരീക്ഷിച്ചാലോ
ചേരുവകൾ
- ചിക്കൻ- 500 ഗ്രാം
- മുളകുപൊടി- 20ഗ്രാം
- മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
- അരിപ്പൊടി- 100 ഗ്രാം
- കോൺഫ്ളോർ- 10 ഗ്രാം
- ഇഞ്ചി- 20 ഗ്രാം
- വെളുത്തുള്ളി- മൂന്നെണ്ണം
- സവാള- നാലെണ്ണം
- സോയസോസ്- രണ്ട് ടീസ്പൂൺ
- ടൊമാറ്റോസോസ്- രണ്ട് ടീസ്പൂൺ
- ചില്ലിസോസ്- രണ്ട് ടീസ്പൂൺ
- സൺഫ്ളവർ ഓയിൽ- 500
- കാപ്സിക്കം- രണ്ട്
- ഉപ്പ്- പാകത്തിന്
മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, അരിപ്പൊടി, കോൺഫ്ളോർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ യോജിപ്പിച്ച് മസാല തയ്യാറാക്കാം. ചിക്കൻ വൃത്തിയാക്കി ഈ മസാല പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം സൺഫ്ളവർ ഓയിലിൽ ചിക്കൻ പൊരിച്ചെടുക്കാം.
സവാള കഷണങ്ങളാക്കിയത് ബാക്കിയുള്ള ഓയിലിൽ തന്നെ വഴറ്റി എടുക്കാം. സവാള ബ്രൗൺ നിറമാകുന്നതിന് മുമ്പ് കുറച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് കാപ്സിക്കം കഷ്ണങ്ങളാക്കിയത് ചേർക്കാം. ഇനി സോസുകളെല്ലാം ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കം. ഇനി ഇത് നന്നായി ഇളക്കി യോജിപ്പിച്ച് അൽപസമയം കൂടി വേവിക്കാം. ഇനി അടുപ്പിൽ നിന്ന് ഇറക്കി ചൂടോടെ കഴിക്കാം.
Content Highlights: Kerala Style Chilly Chicken recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..