ഓലൻ
ഓണസദ്യയില്‍ പ്രധാനവിഭവമാണ് ഓലന്‍. നാടന്‍ രീതിയില്‍ സദ്യക്കുള്ള ഓലന്‍ തയ്യാറാക്കിയാലോ
ചേരുവകള്‍
- കുമ്പളങ്ങ തൊലിചെത്തി അരയിഞ്ചു ചതുര കഷണങ്ങളാക്കിയത് -ഒരു കപ്പ്
- കാന്താരിമുളക് -10 എണ്ണം,
- വന്‍പയര്‍ വേവിച്ചത്- കാല്‍ കപ്പ്,
- ഉപ്പു- പാകത്തിന്
- വെള്ളം- അര കപ്പ്,
- വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍ ,
- തേങ്ങ- അരമുറിയുടെ ഒന്നാംപാല്‍- കാല്‍ ഗ്ലാസ്
- രണ്ടാം പാല്‍ -അര കപ്പ്
- കറിവേപ്പില -മൂന്ന് തണ്ട്.
കുമ്പളങ്ങയും കാന്താരിമുളകും ഒരു പാത്രത്തിലാക്കി അര കപ്പ് വെള്ളത്തില്‍ വേവിക്കുക, വേവിച്ച വന്‍പയറും ഉപ്പും ചേര്‍ത്ത് എല്ലാംകൂടി യോജിപ്പിച്ച് രണ്ടാം പാലും ഒഴിച്ച് 10 മിനിറ്റ് ഇളക്കുക. അല്പം വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങിവയ്ക്കുക. ഇനി കറിവേപ്പിലയും വെളിച്ചെണ്ണയും ഇടുക. ഇതോടു കൂടി സ്വാദിഷ്ടമായ ഓലന്‍ തയ്യാര്‍.
Content Highlights: Kerala Sadhya Onam Olan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..