-
ലോക്ഡൗണ്‍ കാലത്ത് നമ്മുടെ പറമ്പിലും മുറ്റത്തുമുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോകുന്നതും കുറയ്ക്കാം. ആരോഗ്യഭക്ഷണം കഴിക്കുകയും ചെയ്യാം. ഇന്ന് ഊണിനോപ്പം ഇരുമ്പന്‍ പുളി തോരന്‍ തയ്യാറാക്കിയാലോ
ചേരുവകള്‍
- ഇരുമ്പന്‍പുളി- 4 എണ്ണം
- തേങ്ങ ചിരകിയത്- 2 കപ്പ്
- മുളകുപൊടി- 1 ടീസ്പൂണ്‍
- കാന്താരിമുളക്- 3 എണ്ണം
- ചുവന്നുള്ളി- 8 എണ്ണം
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍
- കടുക്- 1 ടീസ്പൂണ്‍
- വറ്റല്‍മുളക്- 2 എണ്ണം
- അരി- 1 ടീസ്പൂണ്‍
- കറിവേപ്പില- 1 തണ്ട്
നന്നായി കഴുകിയ പുളി ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങ, മുളകുപൊടി, കാന്താരിമുളക്, ചുവന്നുള്ളി, ഉപ്പ് എന്നിവ നന്നായി മിക്‌സിയില്‍ ഒതുക്കിയെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍വെച്ച് ചൂടായശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുക്, അരി, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ട് താളിച്ചശേഷം അരിഞ്ഞുവെച്ച പുളി ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പുളി വാടിയശേഷം അതിലേക്ക് ഒതുക്കിവെച്ച തേങ്ങാക്കൂട്ട് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക. അരപ്പ് നന്നായി വെന്ത് വെള്ളം വലിഞ്ഞുകഴിയുമ്പോള്‍ തീ അണയ്ക്കുക. ഇരുമ്പന്‍പുളി തോരന്‍ തയ്യാര്‍.
Content Highlights: Kerala Naadan recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..