Photo: Sreejith P. Raj
കപ്പയും ഇടിച്ചക്കയും ചേര്‍ത്ത കട്‌ലറ്റ് തയ്യാറാക്കിയാലോ
ചേരുവകള്‍
- കപ്പ- ഒരു കഷണം
- ഇടിച്ചക്ക- കാല്‍ഭാഗം
- ഉപ്പ്- പാകത്തിന്
- പച്ചമുളക്- മൂന്ന്
- മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- നാല് അല്ലി
- കാരറ്റ്- രണ്ട്, ഗ്രേറ്റ് ചെയ്തത്
- ബീറ്റ് റൂട്ട്- ഒന്ന്, ഗ്രേറ്റ് ചെയ്തത്
- മുളക്‌പൊടി- കാല്‍ ടീസ്പൂണ്‍
- കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍
- ഗരം മസാല- ഒരു ടീസ്പൂണ്‍
- പുതിനയില. കറിവേപ്പില- ആവശ്യത്തിന്
- മുട്ടയുടെ വെള്ള- കാല്‍ കപ്പ്
- ബ്രഡ് ക്രമ്പ്‌സ്- ആവശ്യത്തിന്
ചെറിയ കഷണം ഇടിച്ചക്ക ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് മാറ്റി വയ്ക്കുക. ഒരു കഷണം കപ്പ ഒരു തവണ തിളപ്പിച്ച് വെള്ളമൂറ്റി ശേഷം നന്നായി വേവിച്ച് വയ്ക്കുക. ഇനി കപ്പയും ഇടിച്ചക്കയും ഒന്നിച്ച് ചേര്‍ത്ത് ഉടച്ച് മാറ്റി വയ്ക്കാം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കാരറ്റ്, ബീറ്റ് റൂട്ട്, പാകത്തിന് ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക. പാകമാകുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടി, മുളക് പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല, പുതിനയില, കറിവേപ്പില എന്നിവയിട്ട് നന്നായി ഇളക്കുക. ആദ്യം മിക്‌സ് ചെയ്ത് വച്ച കപ്പയും ഇടിച്ചക്കയും ചേര്‍ത്ത് നന്നായി ഇളക്കാം. ഇത് ചെറിയ ഉരുളകളാക്കി കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി ബ്രെഡ് ക്രംമ്പ്‌സിലും മുക്കി വറുത്തെടുക്കുക.
ഗൃഹലക്ഷ്മി വായനക്കാരുടെ പാചകക്കുറിപ്പുകള്‍
Content Highlights: Kappa idichakka cutlet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..