-
കണ്ടാല്‍ ഉണ്ണിയപ്പത്തിനു സമാനം. പക്ഷേ രുചിയില്‍ വ്യത്യാസം. പഞ്ചസാരയുടെ മധുരമാര്‍ന്ന മൃദുവായ കണ്ണൂരപ്പം എത്ര കഴിച്ചാലും മതിവരില്ല. കണ്ണൂരപ്പം തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
1. പച്ചരി 1 കപ്പ്
2. പഞ്ചസാര 3/4 കപ്പ്
3. ചോറ് 1/4 കപ്പ്
4. ഏലക്ക 2 എണ്ണം
5. മൈദ 1/4 കപ്പ്
6. ബേക്കിങ് പൗഡര്‍ 1/4 ടീസ്പൂണ്‍
7. എണ്ണ വറുക്കാന്‍ ആവശ്യത്തിന്
8. ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ 45 മണിക്കൂര്‍ കുതിര്‍ത്തിവെക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം മൈദ, ഏലക്ക, ചോറ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ കട്ടിയില്‍ അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് പഞ്ചസാര നന്നായി യോജിപ്പിച്ച് എട്ടു മണിക്കൂര്‍ അടച്ചുവെക്കുക. ശേഷം കുറേശ്ശെ പുളിച്ച മാവിലേക്ക് ബേക്കിങ് പൗഡര്‍ ചേര്‍ത്ത് ഇളക്കുക. അപ്പംചുടാനുള്ള കുഴിച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായശേഷം മാവ് കുഴികളില്‍ ഒഴിച്ച് ഒരു മിനിറ്റിനുശേഷം മറിച്ചിടുക. അപ്പത്തിന്റെ മുകള്‍ഭാഗം വെള്ളയും അടിഭാഗം ബ്രൗണ്‍ നിറവുമാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.
Content Highlights: kannoorappam recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..