ഫോട്ടോ- ദിനേശ്
മീന്‍ പ്രിയമുള്ളവരുടെ ഇഷ്ട ഭക്ഷണമാണ് ചെമ്മീന്‍. വായില്‍ വെള്ളമൂറുന്ന കടായി പ്രോണ്‍സ് തയ്യാറാക്കിയാലോ
- ചെമ്മീന്‍-അര കിലോ
- ഉണക്കമുളക്-ഏഴെണ്ണം
- എണ്ണ-രണ്ട് ടേബിള്‍സ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- സവാള നുറുക്കിയത്-ഒന്ന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-ഒരു ടേബിള്‍സ്പൂണ്‍
- പച്ചമുളക്-രണ്ടെണ്ണം
- തക്കാളി നുറുക്കിയത്-രണ്ടെണ്ണം
- മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
- ഗരംമസാല-അര ടീസ്പൂണ്‍
- കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
- മല്ലിയില നുറുക്കിയത്-നാല് ടേബിള്‍സ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്കമുളക് വെള്ളത്തില്‍ കുതിര്‍ക്കണം. ശേഷം ഒരു തക്കാളി ചേര്‍ത്തരച്ച് മാറ്റിവെക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം സവാള ചേര്‍ത്ത് ബ്രൗണ്‍നിറമാവുന്നതുവരെ വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം. ഗരംമസാല, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ഓരോന്നായി ചേര്‍ത്തിളക്കാം. ഇനി ബാക്കിയുള്ള തക്കാളി ചേര്‍ത്തടിച്ച് രണ്ട് മിനിട്ട് ചെറുതീയില്‍ വേവിക്കുക. ശേഷം ചെമ്മീനും ഉപ്പും പകുതി മല്ലിയിലയും ഒന്നര കപ്പ് വെള്ളവും ചേര്‍ക്കണം. മൂടിവെച്ച് 20 മിനിട്ട് വേവിക്കണം. എണ്ണ മുകളില്‍ തെളിഞ്ഞ്, കറി കുറുകുമ്പോള്‍ ബാക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Kadai prawns recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..