റെയ്ൻബോ റോൾ | Photo: Grihalakshmi (Photo: N.M. Pradeep)
കടല്‍പ്പായലും മത്സ്യങ്ങളും ഉപ്പിലിട്ട പച്ചക്കറികളും പലതരം ചായകളും നിറഞ്ഞ ജാപ്പനീസ് രുചികളുടെ കലവറ. കടല്‍ത്തട്ടിലെ ആ ദേശം രുചികളുടെ ദ്വീപു കൂടിയാണ്. തനതു രുചിക്കൂട്ടുകള്‍ തനിമയോടെ തയ്യാറാക്കി മനോഹരമായി അലങ്കരിച്ച് തീന്മേശ നിറയ്ക്കുന്ന രീതി ജപ്പാന്‍കാര്‍ പിന്തുടര്ന്നുപോരുന്നു. ഉച്ചയൂണിന് ജാപ്പനീസ് ശൈലിയിലൊരു സുഷി റൈസ് തയ്യാറാക്കി നോക്കിയാല്ലോ?
സുഷി റൈസ്
സുഷി റൈസ് - 250 ഗ്രാം
സുഷി വിനിഗര്‍ - കാല് ലിറ്റര്‍
പഞ്ചസാര - കാല് കിലോ
ഉപ്പ് - ആവശ്യത്തിന്
നോണ്‍ ആല്‍ക്കഹോള്‍ ജാപ്പനീസ് വൈന്‍ - കാല് മില്ലി
തയ്യാറാക്കുന്ന വിധം
റൈസ് നന്നായി കഴുകുക. ശേഷം അരി നുറുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. രണ്ട് മിനിറ്റിനുശേഷം കുക്കറിലിട്ട് വെള്ളവുമൊഴിച്ച് വേവിക്കുക. വിനിഗര്‍, പഞ്ചസാര, ഉപ്പ്, വൈന്‍ എന്നിവ യോജിപ്പിച്ച് തിളപ്പിക്കുക. അരി വെന്തുകഴിഞ്ഞാല്‍, ഇത് ജാപ്പനീസ് വുഡന്‍ ബൗളിലേക്ക് നിരത്തുക. റൈസ് പകുതി തണുത്തുകഴിഞ്ഞാല്‍, വിനിഗര്‍ മിശ്രിതം അതിലേക്ക് തൂവുക. ശേഷം നനവുള്ളൊരു തുണികൊണ്ട് മൂടിവെക്കാം.
റെയിന്‍ബോ റോള്‍
- ഇമിറ്റേഷന്‍ ക്രാബ് സ്റ്റിക്ക് - 30 ഗ്രാം
- ഇംഗ്ലീഷ് കുക്കുംബര്‍ - 50 ഗ്രാം
- സാല്‍മണ്‍ ഫിഷ് മുറിച്ചത് - 40 ഗ്രാം
- ട്യൂണ മുറിച്ചത് - 40 ഗ്രാം
- അവക്കാഡോ - 40 ഗ്രാം
- സുഷി റൈസ് - 45 ഗ്രാം
- സോയ സോസ് - 10 ഗ്രാം
- ഗാരി ജിഞ്ചര്‍ പിക്ക്ള്‍ - 15 ഗ്രാം
- വസബി പൗഡര്‍ - 10 ഗ്രാം
- നൂറി ഷീറ്റ് - ഒരു പീസ്
- ഫ്ളൈയിങ് ഫിഷ് എഗ്ഗ് - 20 ഗ്രാം
സുഷി റോളിങ് മാറ്റില്‍, നൂറി ഷീറ്റ് വെക്കുക. എന്നിട്ട് അതിലേക്ക് സുഷി റൈസ് നിരത്തുക. അതിനുമുകളില്‍ വസബി
പൗഡര്‍ ഇടുക. മുറിച്ച കുക്കുംബര്‍, അവക്കാഡോ, ട്യൂണ, ഇമിറ്റേഷന്‍ ക്രാബ് സ്റ്റിക്ക് എന്നിവയും അതിലേക്ക് വെക്കുക. എന്നിട്ട് റോള്‍ ചെയ്തെടുക്കുക. സാല്‍മണ്‍ നുറുക്കിയത് റോളിനുമുകളില്വെച്ച് വീണ്ടുമൊന്ന് അമര്‍ത്തുക. റോള്‍ ഒരേ രീതിയില്‍ മുറിച്ചശേഷം ഫ്ളൈയിങ് ഫിഷ് എഗ്ഗ് കൊണ്ട് അലങ്കരിക്കുക. സോയ സോസ്, ഗാരി ജിഞ്ചര്‍ പിക്ക്ള്‍, വസബി പൗഡര്‍ എന്നിവ കൊണ്ട് അലങ്കരിക്കുക.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..