ജാഗരി ജാമുൻ | Photo: canva.com/
മിക്ക ആഘോഷവേളകളിലും ഒഴിവാക്കാന്‍ പറ്റാത്ത മധുരപലഹാരമാണ് ജാമുന്‍. മധുരലായനിയില്‍ മുങ്ങിക്കിടക്കുന്ന ജാമുന്‍ ദീപാവലി, ഹോളി, നവരാത്രി ആഘോഷങ്ങളില്‍ ഇടംപിടിക്കുന്ന വിഭവങ്ങളില്‍ ഒന്നുകൂടിയാണ്. ശര്‍ക്കര ജാമുന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- പാല്‍ക്കട്ടി(ഖോയ) - 500 ഗ്രാം
- മൈദ -175 ഗ്രാം
- കുക്കിങ് സോഡ -അര ടീസ്പൂണ്‍
- ഏലക്ക(പൊടിച്ചത്)- അഞ്ച് ഗ്രാം
- ശര്‍ക്കര -1.5 കിലോഗ്രാം
- വെള്ളം -ഒന്നര ലിറ്റര്‍
- എണ്ണ -ആവശ്യത്തിന്
പാല്‍ക്കട്ടി, മൈദ, ഏലക്കപ്പൊടി, കുക്കിങ് സോഡ എന്നിവയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. വെള്ളം കൂടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍നിന്ന് ചെറിയ ഉരുളകള്‍ കൈവെള്ളയിലിട്ട് ഉരുട്ടിയുണ്ടാക്കാം. ഒരു പാത്രം അടുപ്പത്ത് വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ ഉരുളകള്‍ ഓരോന്നായി ഇട്ട് ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം. ഈ സമയംകൊണ്ട് ശര്‍ക്ക പാനി തയ്യാറാക്കാം. ശര്‍ക്കര പാനി തയ്യാറായി കഴിഞ്ഞ് നേരത്തെ വറുത്തെടുത്ത് വെച്ച ഉരുളകള്‍ പാനിയിലേക്ക് മാറ്റാം. ആവശ്യമെങ്കില്‍ പിസ്ത ഉപയോഗിച്ച് ഇവ അലങ്കരിക്കാം.
Content Highlights: sweet snacks for celebrations, navaratri celebration, food, jaggery jamun recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..