ഈ ചക്ക അച്ചാർ ഉണ്ടെങ്കിൽ പാത്രത്തിലെ ചോറ് തീരുന്നത് അറിയില്ല


ഷീബജീവിതത്തിലെ പരീക്ഷകളെ അവര്‍ ചക്കയില്‍ പരീക്ഷണങ്ങള്‍ നടത്തി നേരിടുന്നു.

ചക്ക അച്ചാർ | Photo : Grihalakshmi (Photo: N.M. Pradeep)

ചക്കക്കുരു വലിപ്പത്തില്‍ മഴത്തുള്ളികള്‍ ചറപറ പെയ്ത മഴ ദിവസത്തിലാണ് ചക്ക തിന്നണമെന്ന മോഹവുമായി കണ്ണൂരില്‍ ചെന്നുചാടിയത്. ഇരുന്നൂറോളം ചക്ക വിഭവങ്ങളും ഒട്ടേറെ ചക്ക ഔഷധക്കൂട്ടുകളും ഉണ്ടാക്കാനറിയാവുന്ന ഒരു ചക്കവിജ്ഞാനകോശത്തിന്റെ മടയിലേക്കാണ് യാത്ര. മേനിയാകെ മഴമുത്തുചൂടി മുന്നില്‍ കണ്ണൂര്‍ പട്ടണം. കാത്തുനിന്ന് മടുക്കേണ്ടി വന്നില്ല. കൈയില്‍ രണ്ട് മുട്ടന്‍ സഞ്ചികളും ഒക്കത്തൊരു ചക്കയുമായി കക്ഷി ദേ മുന്നില്‍. ''ഞാനാണ് ഷീബ... ചക്ക ഷീബ...'' സ്വയം പരിചയപ്പെടുത്തി ഒക്കത്തെ ചക്കയെ സീറ്റില്‍ കിടത്തി ആള്‍ വണ്ടിയില്‍ കയറി.

ചാലാടെ വാടകവീട്ടിലേക്ക് സഞ്ചികളും ചക്കയുമൊക്കെയായി ഷീബച്ചേച്ചിക്കൊപ്പം ചെന്നുകയറുമ്പോള്‍ സ്വാഗതം ചെയ്തത് നല്ല സ്വയമ്പന്‍ തേന്‍വരിക്കയുടെ മണമാണ്. അടുക്കളപ്പുറത്ത് കടലാസ് അടുക്കി, പഴുത്തതും പഴുക്കാത്തതുമായ ചക്കക്കുട്ടപ്പന്മാരെ ചേച്ചി വെട്ടിമുറിച്ചു. ചുള പറിച്ച് ചവിണിയും കുരുവും നീക്കി പാത്രങ്ങളില്‍ നുറുക്കിയടുക്കി. എരിവും പുളിയും മധുരവും അടങ്ങുന്ന അനുസാരികള്‍ അടുപ്പിന് ചുറ്റും നിറഞ്ഞു.

''കണ്ണൂര് ഏറ്റവും കൂടുതല്‍ ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന ആള്‍ ഞാനാ. അച്ഛന്‍ ആലക്കല്‍ മുകുന്ദന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നു. അച്ഛന് ഫുട്‌ബോള്‍ പോലെയാണ് എനിക്ക് ചക്ക. എവിടെ കണ്ടാലും എടുക്കും. എപ്പോ കണ്ടാലും തിന്നും. സ്വന്തമായി വീടോ പറമ്പോ ഇല്ല. പക്ഷേ, ആരുടെ പറമ്പില്‍ ചക്ക കണ്ടാലും ഞാന്‍ ചെന്ന് ചോദിക്കും. ചക്ക പഴുത്ത് പൊഴിഞ്ഞ് വെറുതേ പോകുന്നത് കണ്ടാല്‍ എനിക്ക് വിഷമം വരും. ചക്കയാണ് വരുമാനം. മടലും ചക്കക്കുരുപ്പാടയും ചക്കക്കൂഞ്ഞും ഒന്നും വെറുതേ കളയില്ല. സീസണായാല്‍ പരമാവധി ചക്ക ശേഖരിച്ച് ഉപ്പിലിട്ട് സൂക്ഷിക്കും.'' ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന് കാന്‍സര്‍ പിടിപെട്ടതോടെ വീട്ടുകാര്യങ്ങള്‍ ഷീബച്ചേച്ചിയുടെ മാത്രം ചുമലിലായി. ജീവിതത്തിലെ പരീക്ഷകളെ അവര്‍ ചക്കയില്‍ പരീക്ഷണങ്ങള്‍ നടത്തി നേരിടുന്നു.
ഷീബച്ചേച്ചി ജീവിതം പറയുന്നതിനിടെ ഉരുളികളിലും ചീനച്ചട്ടികൡും ചക്കച്ചുളകളും ചക്കക്കുരുക്കളുമൊക്കെ പാര്‍പ്പു തുടങ്ങി. വെന്തും മൊരിഞ്ഞും രുചികള്‍ മണമായി ആ വീടിനെ പൊതിഞ്ഞു...

ചക്ക അച്ചാര്‍

 • പച്ചച്ചക്ക - രണ്ട് കപ്പ്
 • വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചെറുതായി നുറുക്കിയത് - ഒന്നര ടീസ്പൂണ്‍
 • കറിവേപ്പില - മൂന്ന് തണ്ട്
 • ഉലുവ - രണ്ടേകാല്‍ ടീസ്പൂണ്‍
 • കടുക് - ഒന്നര ടീസ്പൂണ്‍
 • ജീരകം - കാല്‍ടീസ്പൂണ്‍
 • കായം - അരക്കഷണം
 • വിനാഗിരി - അരക്കപ്പ്
 • ഉപ്പ് - ആവശ്യത്തിന്
 • കടുക്‌പൊടി - കാല്‍ ടീസ്പൂണ്‍
 • പഞ്ചസാര - രണ്ട് ടീസ്പൂണ്‍
 • മുളകുപൊടി - രണ്ട് ടീസ്പൂണ്‍
 • മഞ്ഞള്‍പ്പൊടി - കാല്‍ടീസ്പൂണ്‍
 • എള്ളെണ്ണ - അരക്കപ്പ്
തയ്യാറാക്കുന്ന വിധം

പച്ചച്ചക്ക ചെറുതായി മുറിച്ച് ഉപ്പും മഞ്ഞളും പുരട്ടി ആവിയില്‍ പുഴുങ്ങുക. എള്ളെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാല്‍ അല്പം ഉലുവ മൂപ്പിച്ച് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് കറിവേപ്പില, ഉലുവ, ഒരുടീസ്പൂണ്‍ കടുക്, കാല്‍ടീസ്പൂണ്‍ ജീരകം, കായം എന്നിവ വറുത്ത് പൊടിച്ചതും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കിക്കോളൂ. ഇനി ചക്കയും പഞ്ചസാരയും വിനാഗിരിയും ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചശേഷം കടുക്‌പൊടി ചേര്‍ക്കണം. അടുപ്പില്‍ നിന്നിറക്കി തണുത്തശേഷം കുപ്പിയിലാക്കുക.

തയ്യാറാക്കിയത്

വി. പ്രവീണ

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: jackfruit recipe, food, recipe, pickle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented