-
അച്ചാറായും തോരന്‍വച്ചും കറികളില്‍ പുളി നല്‍കാനുമൊക്കെയാണ് സാധാരണ ഇരുമ്പന്‍ പുളി ഉപയോഗിക്കുന്നത്. ഇരുമ്പന്‍പുളിയെ രുചികരമായ ജ്യൂസാക്കിയാലോ.
ശ്രദ്ധിക്കേണ്ടത്: വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. മാത്രമല്ല ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇരുമ്പന്‍ പുളി അങ്ങനെ തന്നെ ഉപയോഗിക്കാതെ അതിന്റെ സത്ത് മാത്രമെടുത്ത് ജ്യൂസ് ആക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം.
ചേരുവകള്‍
- ഇരുമ്പന്‍പുളി: 6 എണ്ണം
- പഞ്ചാര: 4 ടീസ്പൂണ്‍
- ഇഞ്ചി: ഒരു കഷണം
- ഏലക്കായ: 4 എണ്ണം
ഇരുമ്പന്‍പുളി മിക്‌സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)
Content Highlights: irumban puli juice


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..