ഇറച്ചിച്ചോർ
ബീഫ് കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് ഇറച്ചിച്ചോര്‍. ചോറിനുള്ളില്‍ മസാലക്കൂട്ടും ബീഫും ചേരുമ്പോഴുള്ള രുചിയും മണവും
രസമുകുളങ്ങളെ കോരിത്തരിപ്പിക്കും.
ആവശ്യമുള്ള സാധനങ്ങള്‍
- ബീഫ് - 1/2 കിലോ(ഇടത്തരം കഷണങ്ങള്‍ ആക്കിയത്)
- ബസ്മതി അരി - 2 കപ്പ്
- ഉരുളക്കിഴങ്ങ് - 1 വലുത്
- സവാള - 3 എണ്ണം
- തക്കാളി - 1 വലുത്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 15-20 അല്ലി
- പച്ചമുളക് - 3 എണ്ണം
- മുളക്പൊടി - 1 ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
- ഗരം മസാല - 1 ടീസ്പൂണ്‍
- കുരുമുളക് പൊടി - 2 ടീസ്പൂണ്‍
- പെരുംജീരകം - 1 ടീസ്പൂണ്‍
- കറുകപട്ട - ഒരു ചെറിയ കഷ്ണം
- ഏലക്ക - 5 എണ്ണം
- തക്കോലം - 1
- ഗ്രാമ്പു - 6 എണ്ണം
- തൈര് - 1 1/2
- മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
- പുതിനയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - പാകത്തിന
- എണ്ണ - 1/2 ടേബിള്‍സ്പൂണ്‍
- നെയ്യ് - 1 ടേബിള്‍സ്പൂണ്‍
കഴുകി വൃത്തിയാക്കിയ ബീഫില്‍ നീളത്തില്‍ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി അരിഞ്ഞ മല്ലിയില, പുതിനയില, തക്കാളി തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ചു വെക്കുക.
Also Read
പ്രഷര്‍കുക്കര്‍ ചൂടാക്കി അതില്‍ അല്പം എണ്ണയൊഴിച്ച ശേഷം, പെരുംജീരകം, പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക എന്നിവ മൂപ്പിക്കുക.
അതിലേക്ക് ബീഫ് കൂട്ട് ചേര്‍ത്ത് അരക്കപ്പ് വെള്ളവും ചേര്‍ത്ത് 4 വിസില്‍ വരെ വേവിക്കുക.
കുക്കര്‍ തുറന്ന് അരിക്ക് ആവശ്യമായ വെള്ളം (1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം) ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കഴുകി വച്ച അരി, കഷ്ണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ക്കുക.
നെയ്യ്, ഗരംമസാല എന്നിവ കൂടെ ചേര്‍ത്ത് 1 വിസില്‍ വരുന്ന വരെ ഫുള്‍ ഫ്ലെയിമിലും പിന്നീട് ചെറുതീയില്‍ 1 വിസില്‍ വരുന്ന വരെയും വേവിക്കുക.
ശേഷം തീ അണച്ചു 15 മിനുട്ട് കൂടി കുക്കറില്‍ വെയിറ്റ് മാറ്റി വെക്കുക.
*പുഴുങ്ങലരിയിലും ഇതേ രീതിയില്‍ ചെയ്തെടുക്കാവുന്നതാണ്, 3 വിസില്‍ വരെ ചെറുതീയില്‍ വേവിച്ചു എടുക്കുക.
.jpg?$p=97caf3c&w=610&q=0.8)
പുതിനയില തേങ്ങാചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍
- തേങ്ങ ചിരകിയത് - 1 കപ്പ്
- പുതിനയില - 1/2 കപ്പ്
- ഇഞ്ചി - 1 ചെറിയ കഷ്ണം
- പച്ചമുളക് - 2 എണ്ണം
- ചുവന്നുള്ളി - 3 എണ്ണം
- നാരങ്ങാനീര്/വിനാഗിരി - 2 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..