ഫോട്ടോ: ശ്രീജിത്ത് പി. രാജ്
സാധാരണ ഇടയപ്പത്തിനൊപ്പം ഫില്ലിങ്ങിനായി അല്പം കൂന്തള്‍ കൂടി ചേരുന്നതാണ് ഇടിയപ്പം ടൂ ഇന്‍ വണ്‍.
ചേരുവകള്‍
പച്ചരിപ്പൊടി- 500 ഗ്രാം
വെള്ളം- പാകത്തിന്
ഫില്ലിങ് തയ്യാറാക്കാന്‍
കൂന്തള്‍- 250 ഗ്രാം(ചെറുതായി നുറുക്കിയത്)
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി(ചതച്ചത്)- രണ്ട് ടീസ്പൂണ്‍
സവാള- ഒന്ന് (നന്നായി കൊത്തിയരിഞ്ഞത്)
പച്ചമുളക്- ഒന്ന് (ചതച്ചത്)
കറിവേപ്പില- ഒരു തണ്ട് (ചെറുതായി അരിഞ്ഞത്)
മല്ലിയില- ആവശ്യത്തിന്
തേങ്ങ- കാല്‍ കപ്പ്(അല്‍പം പെരുംജീരകവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വറുത്തരച്ചത്)
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളം തിളച്ചശേഷം പച്ചരിപ്പൊടിയും ഉപ്പും ചേര്‍ത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് ചൂടാറാന്‍ വെക്കാം. കൂന്തള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം. അധികം മൊരിയരുത് ശേഷം അതേ വെളിച്ചെണ്ണയില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ വഴറ്റിയ ശേഷം തേങ്ങയും ഉപ്പും കൂന്തളും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇഡ്ഡലിച്ചെമ്പ് അടുപ്പില്‍ വെച്ച് ചൂടാക്കുക. ശേഷം ഇഡ്ഡലിത്തട്ടില്‍ കുറച്ച് ഇടിയപ്പം ചുറ്റിച്ചശേഷം നടുവില്‍ ഫില്ലിങ് വെക്കുക. അതിനുമുകളില്‍ ഒരു ലെയര്‍ മാവ് കൂടി ചുറ്റിച്ച ശേഷം ആവിയില്‍ വേവിച്ചെടുക്കാം.
Content Highlights: idiyappam recipe, food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..