-
പണ്ടൊക്കെ വീടുകളില്‍ സമൃദ്ധമായിരുന്ന പോഷകഗുണങ്ങളേറെയുള്ള ഭക്ഷണമായിരുന്നു ഇടിച്ചക്കയും ചക്കയും കൊണ്ടുള്ള വിഭവങ്ങള്‍. ലോക്ഡൗണായതോടെ ഇവയെല്ലാം തിരിച്ച് നമ്മുടെ ഭക്ഷണമേശ കൈയ്യേറി കഴിഞ്ഞു. രുചികരമായ ഇടിച്ചക്കത്തോരന്‍ നാടന്‍ രീതിയില്‍ വച്ചാലോ
ചേരുവകള്‍
- വിളവ് തീരെ കുറഞ്ഞ ചക്ക മുള്ളുചെത്തിക്കളഞ്ഞ് പൊടിയായി കൊത്തിയരിഞ്ഞത്- ഒരു കപ്പ്
- തേങ്ങ ചിരകിയത്- അരക്കപ്പ്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് സ്പൂണ്‍
- വെളുത്തുള്ളി- നാല് അല്ലി
- പച്ചമുളക്- രണ്ടെണ്ണം
- കടുക് -ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- വറ്റല്‍മുളക്- രണ്ടെണ്ണം
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന ചക്ക ലേശം മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. ചക്കയുടെ പച്ചമണം മാറുമ്പോള്‍ തേങ്ങാപ്പീര, ജീരകം, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചതച്ച് ഇതിലിട്ട് നന്നായി ഇളക്കി ചെറുതീയില്‍ വേവിച്ചെടുക്കുക. ശേഷം വറ്റല്‍മുളക് ചേര്‍ത്ത് കടുക് വറുത്ത് ഒഴിക്കുക.
Content Highlights; Idichakka thoran Recipe, Kerala nadan recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..