Photo: Ganesh P.N
ഇനി ചക്കയുടെ കാലമായില്ലേ, ചക്ക വിഭവമായാലോ ഇന്ന്
ചേരുവകള്‍
- ഇടിച്ചക്ക- തീരെ പിഞ്ചോ കൂടുതല്‍ മൂത്തതോ ആകാത്തത്- ചെറുത് ഒന്ന്
- തേങ്ങ- ഒരു കപ്പ്
- ചുവന്നുള്ളി- നാല്
- വെളുത്തുള്ളി, കാന്താരിമുളക്- ആവശ്യത്തിന്
- കുരുമുളക്, ജീരകം, കറിവേപ്പില- പാകത്തിന്
- വറ്റല്‍ മുളക് മുറിച്ചത്, ഉഴുന്നുപരിപ്പ്- ആവശ്യത്തിന്
ചക്ക മുക്കാല്‍ ഇഞ്ച് വലിപ്പമുള്ള വട്ടത്തില്‍ മുറിച്ച് തൊണ്ട് ചെത്തി കളയുക. പുറമേ തടവി നോക്കുമ്പോള്‍ മിനുസം തോന്നിക്കുന്ന അത്രയും ചെത്തിക്കളയണം. ഈ ചക്രങ്ങള്‍ വീണ്ടും മുറിക്കണം ഒരു ചക്രം 4 ആയി മുറിച്ചാല്‍ മതിയാകും. കൂഞ്ഞില്‍ കളയരുത്.
ഇത് നല്ലോണം കഴുകി ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിക്കണം ഈര്‍ക്കില്‍ കൊണ്ടോ പപ്പടം കുത്തി കൊണ്ടോ കുത്തി നോക്കിയാല്‍ വേവറിയാം. നന്നായി വെന്തെങ്കില്‍ തണുക്കാന്‍ വയ്ക്കാം.
ആദ്യം മിക്‌സിയില്‍ ചെറിയ ജാറില്‍ കുരുമുളകും ജീരകവും വെള്ളം ചേര്‍ക്കാതെ ഒന്ന് അടിച്ചെടുക്കണം. ഇതിലേയ്ക്ക് തേങ്ങ, ചുവന്നുള്ളി വെളുത്തുള്ളി കാന്താരി കുരുമുളക് ജീരകം കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. ഇനി ചക്കകഷണങ്ങള്‍ ഒന്ന് മിക്‌സിയില്‍ ഇട്ട് ചതച്ചെടുക്കാം.
ചീനച്ചട്ടി ചൂടാവുനോള്‍ അതില്‍ ഉഴുന്നുപരിപ്പ് പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ അരപ്പിട്ട് ഒരു മിനിറ്റ് വഴറ്റുക. അല്പം വെള്ളം ചേര്‍ക്കാം.തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക അതില്‍ ചേര്‍ത്ത് രണ്ടു മൂന്നു മിനുട്ട് മൂടിവച്ച് ചെറുതീയില്‍ വേവിക്കുക. നല്ലോണം ആവി വന്ന് വെള്ളം തോര്‍ന്നു കഴിഞ്ഞാല്‍ വാങ്ങി വച്ച ഇളക്കിച്ചേര്‍ക്കാം. വേണമെങ്കില്‍ അഞ്ചാറ് കറിവേപ്പില ഉള്ളം കയ്യില്‍ വച്ച് ഞരടി അതില്‍ ഇടാം.
Content Highlights: Idichakka thoran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..