-
ഇപ്പോള്‍ ചക്കയുടെ കാലമല്ലേ .... പോരാത്തതിന് ഇപ്പോള്‍ പച്ചക്കറികളൊന്നും കിട്ടാനുമില്ല. പകരം ഇടിച്ചക്കകൊണ്ട് ഒരു മോരുകറിയായാലോ ഊണിന്
ചേരുവകള്‍
- ഇടിച്ചക്ക ചതുര കഷണങ്ങളാക്കിയത്- 2 കപ്പ്
- പച്ചമുളക്- നാല്
- മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ്- പാകത്തിന്
- നാളികേരം ചിരകിയത് -രണ്ട് കപ്പ്
- ചെറിയ ജീരകം- ഒരു സ്പൂണ്‍
- വലിയ ജീരകം- ഒരു നുള്ള്
- വെളുത്തുള്ളി- 4 അല്ലി
- ഇഞ്ചി- ചെറിയ കഷ്ണം
- കറിവേപ്പില- രണ്ട് തണ്ട്
- കാന്താരിമുളക്- രണ്ട്
- പുളിയുള്ളമോര്- ആവശ്യത്തിന്
- കടുക്- ഒരു ടീസ്പൂണ്‍
- ഉണക്കമുളക്- അല്‍പം
- ഉലുവ- ഒരു നുള്ള്
- കറുത്ത എള്ള്- കാല്‍ ടീസ്പൂണ്‍
ഇടിച്ചക്ക തൊലി ചെത്തിയ ശേഷം ചതുര കഷണങ്ങളാക്കിയതും പച്ചമുളകു കീറിയതും മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മണ്‍ചട്ടിയില്‍ വേവിക്കാന്‍ വെക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഉപ്പു ചേര്‍ക്കുക . നാളികേരം ചിരകിയത്, ചെറിയ ജീരകം, വലിയ ജീരകം, വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, കാന്താരി, എന്നിവ ആവശ്യത്തിന് വെള്ളത്തിന് പകരം പാകത്തിന് പുളിയുള്ള മോര് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇടിച്ചക്ക വേവിച്ചതിലേക്ക് ഈ കൂട്ട് ഒഴിച്ച് ഉപ്പ് പാകമാക്കി തിള വരുമ്പോള്‍ ഇറക്കി വെക്കുക പിന്നീട് ഒരു ചെറിയ ചീനച്ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉണക്കമുളക്, ഉലുവ,കറുത്ത എള്ള്,കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ചൊഴിക്കുക ഇടിച്ചക്ക മോരുകറി തയ്യാര്‍.
Content Highlights: Idichakka moru curry recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..