-
ഇപ്പോള്‍ ചക്കയുടെ കാലമാണല്ലോ. ഇടിച്ചക്ക കൊണ്ട് ഒരു ലഡ്ഡു ആയാലോ?
ചേരുവകള്‍
- ഇടിച്ചക്ക തൊലി കളഞ്ഞ ശേഷം ഗ്രേറ്റ് ചെയ്തത് 2 കപ്പ്
- പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - ഒരു നുള്ള്
- ഒരു സ്പൂണ്‍ ബട്ടര്‍
- നാളികേരം ചിരകിയത് 2 കപ്പ്
- ശര്‍ക്കര- അഞ്ച്
- ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്ത എള്ള്- 3 ടേബിള്‍ സ്പൂണ്‍(ചെറുതായി ചൂടാക്കിയത് )
- കറുത്ത എള്ള് ചെറുതായി ചൂടാക്കിയത്- 2 ടേബിള്‍ സ്പൂണ്‍
- കശുവണ്ടി നുറുക്കിയത് -2 ടേബിള്‍ സ്പൂണ്‍
- കരുത്ത ഉണക്കമുന്തിരി- രണ്ടു ടേബിള്‍ സ്പൂണ്‍
- ചെറി അലങ്കരിക്കാന്‍ ആവശ്യത്തിന്
- ഏലക്കായ -5
- കുരുമുളക് -5
- ജീരകം- 1 ടീസ്പൂണ്‍
- ചുക്ക്- ചെറിയ കഷ്ണം
- ജീരകം- അര ടീസ്പൂണ്‍
ഇടിച്ചക്ക, പഞ്ചസാര, ഉപ്പ്, ബട്ടര്‍ എന്നിവ കുഴച്ച് 10 മിനുട്ട് വെച്ച ശേഷം 5 മിനുട്ട് അപ്പ ചെമ്പില്‍ ആവി കയറ്റി വെക്കുക. ശര്‍ക്കര ആവശ്യത്തിന് വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് വെക്കുക. ഏലക്കായ, കുരുമുളക്, ജീരകം, ചുക്ക്, ജീരകം എന്നിവ പൊടിച്ച് വെക്കുക.
ഒരു അടി കട്ടിയുള്ള പാത്രം ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്ത് അതില്‍ ആവി കയറ്റി വെച്ച ഇടിച്ചക്ക ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ നാളികേരം ചേര്‍ക്കുക, ശര്‍ക്കര പാനി ചേര്‍ത്ത് അടച്ചു വെച്ച് ചെറിയ തീയില്‍ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. നന്നായി വറ്റി വരുമ്പോള്‍ പൊടികളെല്ലാം ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യുക. കറുത്ത എള്ളും ഒരു ടേബിള്‍ സ്പൂണ്‍ വെളുത്ത എള്ളും ഒരു ടേബിള്‍ സ്പൂണ്‍ വീതം കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുക. ഇളം ചൂടോടെ ഓരോ കശുവണ്ടിയും മുന്തിരിയും വെച്ച് ഉരുളകളാക്കി വെളുത്ത എള്ളില്‍ ഉരുട്ടി എടുക്കുക. എല്ലാം ഉരുട്ടി എടുത്ത ശേഷം ചെറി കശുവണ്ടി കറുത്ത മുന്തിരി എന്നിവ കൊണ്ടലങ്കരിക്കാം.
Content Highlights: Idichakka Laddu Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..