-
ചക്ക സുലഭമായിട്ടുള്ള കാലമാണിത്. എന്നാല്‍പ്പിന്നെ വൈകുന്നേരത്തെ സ്‌നാക്‌സും ചക്ക കൊണ്ടായാലോ? ഇടിച്ചക്ക കൊണ്ട് കട്‌ലറ്റ് ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
ഇടിച്ചക്ക പാകപ്പെടുത്തി അരിഞ്ഞത് - മൂന്ന് കപ്പ്
വെളുത്തുള്ളി ഒരുകുടം ചെറുതായി അരിഞ്ഞത് - 3
പച്ചുമുളക് ചെറുതായി അരിഞ്ഞത് ഒരെണ്ണം - 4
ഇഞ്ചി - ഒരു കഷ്ണം
സവോള - രണ്ടെണ്ണം
ചുവന്നുള്ളി - അരക്കപ്പ്
വേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
പെരുംജീരകം - മുക്കാല്‍ ടീ സ്പൂണ്‍
മീറ്റ് മസാല - ഒരു ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - മൂന്നെണ്ണം .
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും പുരട്ടി ആവിയില്‍ വേവിച്ച് വെക്കണം, തണുത്തശേഷം തീരെ ചെറുതാക്കി അരിയണം. പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയതിനുശേഷം രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് തവിട്ട് നിറമാകുന്നവരെ വഴറ്റുക. ശേഷം എട്ടുമുതല്‍ പതിനാലുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. ഉപ്പ് ചേര്‍ത്ത് മൂക്കുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ഇടിച്ചക്ക ഇട്ടിളക്കി മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങിവയ്ക്കണം. ഇതിലേക്ക് ഉരുളന്‍കിഴങ്ങ് പുഴുങ്ങിയത് ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കട്‌ലറ്റ് ആകൃതിയില്‍ പരത്തുക. ഇത് ഒരു മുട്ട അടിച്ചതില്‍ മുക്കി, റൊട്ടിപൊടിയില്‍ പുരട്ടിവെക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കാം
Content Highlights: idichakka cutlet recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..