മാംഗോ ഐസ്ക്രീം | Grihalakshmi (Photo: Dinesh)
ഇന്ന് ഐസ്ക്രീം ദിനമാണല്ലോ. കടയില്‍ നിന്ന് ലഭിക്കുന്ന അതേ രുചിയില്‍ മാംഗോ ഐസ്ക്രീം വീട്ടില്‍ തയ്യാറാക്കി നോക്കിയാല്ലോ.
ആവശ്യമുള്ള സാധനങ്ങള്‍
- മധുരമുള്ള മാങ്ങ തൊലിമാറ്റിയതിന് ശേഷം ചെറുതായി മുറിച്ചത്- രണ്ട് കപ്പ്
- ഫുള്‍ഫാറ്റ് മില്‍ക്- രണ്ടര കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക്ക്- രണ്ട് കപ്പ്
- പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍
- നാരങ്ങാനീര്- 100 മില്ലി
മാമ്പഴവും പഞ്ചസാരയും കൂടി അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുള്‍ ഫാറ്റ് മില്‍ക്കും, കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറില്‍ വയ്ക്കുക. ഫ്രീസാകുമ്പോള്‍ എടുത്ത് പൊട്ടിച്ച് മിക്സിയില്‍ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറില്‍ വയ്ക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..