-
ചിക്കനും വെജിറ്റബിള്‍സും എല്ലാം ചേര്‍ത്തൊരു സൂപ്പര്‍ സ്‌നാക്ക്‌സ്. അതാണ് ചിക്കന്‍ സാന്‍ഡ്‌വിച്ച്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് തയ്യാറാക്കാം.
ചേരുവകള്‍
ബ്രഡ്: രണ്ട് കഷ്ണം
വേവിച്ച ചിക്കന്‍: ഒരു കപ്പ്
മയൊണൈസ്: രണ്ട് ടീസ്പൂണ്‍
ബട്ടര്‍: ആവശ്യത്തിന്
കുരുമുളക്: ഒരു ടീസ്പൂണ്‍
കുക്കുമ്പര്‍: അര കഷ്ണം
കാപ്‌സിക്കം: ഒരു കഷ്ണം
സവാള: ഒരെണ്ണം
ലെറ്റിയൂസ്: അല്പം
ചുവന്ന മുളക്‌പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രെഡ് കഷ്ണങ്ങളെടുത്ത് അതില്‍ നന്നായി ബട്ടര്‍ പുരട്ടുക. ഇനി ഈ കഷ്ണങ്ങള്‍ ഒരു പാനില്‍ വെച്ച് ഗോള്‍ഡന്‍ നിറമാവുന്നതു വരെ നന്നായി ടോസ്റ്റ് ചെയ്‌തെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ച ചിക്കന്‍ ചെറുതായി അരിഞ്ഞെടുത്ത് മാറ്റിവെക്കുക. ഇനി മറ്റൊരു ബൗള്‍ എടുത്ത് അതിലേക്ക് മയോണൈസ്, ചുവന്ന മുളകുപൊടി, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നല്ലവണ്ണം ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇനി കാപ്‌സിക്കം, സവാള, കുക്കുമ്പര്‍, ലെറ്റിയൂസ് എന്നിവ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക.
ഇനി പച്ചക്കറികള്‍ അരിഞ്ഞ് മയോണൈസുമായി യോജിപ്പിച്ചുവെക്കുക. ഇനി എല്ലാം ഒരുമിച്ച് ചേര്‍ത്ത് ചിക്കന്‍ അരിഞ്ഞിട്ട ബൗളിലേക്ക് ചേര്‍ത്തിളക്കുക. ചിക്കനില്‍ മസാലയെല്ലാം നന്നായി യോജിക്കുന്നതു വരെ ഇളക്കുക. ഇനി ഈ കൂട്ട് രണ്ട് ബ്രെഡ് കഷ്ണങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് ഫില്‍ ചെയ്ത് നന്നായി അമര്‍ത്തുക. ഇനി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം തക്കാളി സോസോ ഇഷ്ടമുള്ള മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കാം.
Content Highlights: How to Prepare Tasty Chicken Sandwich snacks recipes, Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..