-
ഹൈദരാബാദി രുചികളില്‍ ഏറെ വ്യത്യസ്തമായ രുചിയാണ് മേത്തി ചിക്കന്‍ മസാല. ഫ്രഷ് മേത്തി ഇലകളുമായി(ഉലുവയില) ചേര്‍ത്ത് തയ്യാറാക്കുന്ന ചിക്കന്‍ വിഭവമാണിത്.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍: നാല് കഷ്ണം
ലെമണ്‍ ജ്യൂസ്: അര ടീസ്പൂണ്‍
ചുവന്ന മുളകുപൊടി: അരടീസ്പൂണ്‍
ഉപ്പ്: അരടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരുടീസ്പൂണ്‍
തൈര്: അരടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
സവാള അരിഞ്ഞത്: രണ്ടെണ്ണം
ബേ ലീഫ്: ഒരെണ്ണം
പച്ച ഏലയ്ക്കായ: രണ്ടെണ്ണം
ഉണങ്ങിയ ഏലയ്ക്കായ: ഒരെണ്ണം
കറുവാപ്പട്ട: ഒരെണ്ണം
തക്കാളി: രണ്ടെണ്ണം
ഉലുവയില: ഒന്നര ടീസ്പൂണ്‍
പച്ചമുളക്: ഒരെണ്ണം
വെള്ളം: ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ എടുക്കുക. ഇതിലേക്ക് ലെമണ്‍ ജ്യൂസ്, ചുവന്ന മുളകുപൊടി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. ഇവ നന്നായി യോജിക്കാന്‍ 20 മിനിറ്റ് നേരം വെക്കുക.
ഇനി ഗ്രേവി തയ്യാറാക്കാം. ഇതിനായി ഒരു ബൗളില്‍ തൈര് എടുക്കുക. ഇതിലേക്ക് ചുവന്ന മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. ഇനി ഇത് നന്നായി ഇളക്കുക. ഇനി ഒരു പാന്‍ എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇതൊരു പേസ്റ്റ് രൂപത്തിലാക്കുക. ഇതേ പാനില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങളിട്ട് നന്നായി ഫ്രൈ ചെയ്യുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായി ക്രിസ്പ് ആകുന്നതു വരെ ഫ്രൈ ചെയ്യണം.
ഇനി ഒരു പാനിലേക്ക് ബേ ലീഫ്, പച്ച ഏലക്കായ, ഉണങ്ങിയ ഏലക്കായ, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് തക്കാളി അരിഞ്ഞതും കസൂരി മേത്തിയും നേരത്തെ തയ്യാറാക്കി വെച്ച തൈര് കൂട്ടും ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് സവാള പേസ്റ്റ് കൂടി ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക.
ഇനി ഇതിലേക്ക് ഫ്രൈഡ് ചിക്കനും ചേര്‍ത്ത് ഗ്രേവി കഷ്ണങ്ങളില്‍ നന്നായി പുരളുന്നതുവരെ യോജിപ്പിക്കുക. ഇനി ഇതിലേക്ക് പച്ചമുളകും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കുറഞ്ഞ തീയില്‍ പാകം ചെയ്യുക. ശേഷം ഇതിനു മുകളിലേക്ക് ഉലുവയില വിതറിയ ശേഷം പാത്രം അല്പസമയം അടച്ചുവെച്ച് പാകം ചെയ്യുക. വെള്ളം നീരാവിയായിക്കഴിഞ്ഞാല്‍ പാന്‍ തുറക്കുക. നന്നായി ഒന്നുകൂടി ഇളക്കി ചൂടോടെ വിളമ്പാം.
Content Highlights: How to prepare Methi Chicken Masala, Food, Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..