-
തന്തൂരി ചിക്കന്‍ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. തൈരും, നാരങ്ങാനീരും, നമ്മുടെ സ്‌പൈസി ചേരുവകളും കൊണ്ട് മാരിനേറ്റ് ചെയ്‌തെടുത്ത ചിക്കന്റെ രുചി ആലോചിക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. രുചിയേറുന്ന തന്തൂരി ചിക്കന്‍ വീട്ടിലുണ്ടാക്കിയാലോ
ചേരുവകള്‍
- ചിക്കന്‍ ഡ്രംസ്റ്റിക്ക്- മൂന്ന്
- കറുവ- ഒന്ന്
- കുരുമുളക്- അര ടീസ്പൂണ്‍
- പച്ച ഏലയ്ക്ക- അഞ്ച്
- ഏലയ്ക്ക- രണ്ട്
- മല്ലി- ഒരു ടീസ്പൂണ്‍
- ജീരകം- ഒരു ടീസ്പൂണ്‍
- ഗ്രാമ്പൂ- മൂന്ന്
- ബേ ലീഫ്- ഒന്ന്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മാരിനേറ്റ് ചെയ്യാന്‍
- തൈര്- മൂന്ന് ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍
- മുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
- ചാട്ട മസാല- ഒരു ടീസ്പൂണ്‍
- തന്തൂരി മസാല (ആദ്യം തയ്യാറാക്കിയത്)- രണ്ട് ടേബിള്‍ സ്പൂണ്‍
- എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ഒരു ടീസ്പൂണ്‍
- കാശ്മീരി ചില്ലിപൗഡര്‍- ഒരു ടീസ്പൂണ്‍
- നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍
ഒരു ബൗളില്‍ മാരിനേറ്റ് ചെയ്യാനുള്ള ചേരുവകളെല്ലാം കൂടി നന്നായി മിക്‌സ് ചെയ്യുക. ഇനി ചിക്കന്‍ ഡ്രംസ്റ്റിക്ക് ഇതില്‍ ഇട്ട് ചേരുവകളെല്ലാം നന്നായി പിടിക്കും വരെ ഇളക്കി നാല് മണിക്കൂര്‍ വയ്ക്കുക. ശേഷം ഓവനില്‍ 220 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൂപ്പത് മിനിറ്റ് ചിക്കന്‍ മൊരിയിച്ചെടുക്കാം. ചൂടോടെ വിളമ്പാം.
Content Highlights: how to make tandoori chicken at home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..