-
വേനല്‍ക്കാലം കഴിഞ്ഞു മാങ്ങയുടെ കാലം കഴിയാറുമായി. പഴുത്ത മാങ്ങ കൊണ്ടുള്ള ജ്യൂസും ഷേക്കും ഐസ്‌ക്രീമും എല്ലാം പരീക്ഷിച്ചു കഴിഞ്ഞും. എങ്കില്‍ ഇനി മധുരവും എരിവും ഏറെയുള്ള ചില്ലി മാംഗോ സോസ് തയ്യാറാക്കിയാലോ. പാന്‍ കേക്കിന് ഒപ്പവും സാലഡ് ഡ്രെസ്സിങായും ബ്രെഡിനൊപ്പവും എല്ലാം ഈ സോസ് കഴിക്കാം.
ചേരുവകള്‍
- പഴുത്തമാങ്ങ- മൂന്ന്
- പൊടിച്ച പഞ്ചസാര- അരകപ്പ്
- തേങ്ങാപ്പാല്‍- അര കപ്പ്
- ലെമണ്‍ ജ്യൂസ്- രണ്ട് ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്‌ളോര്‍- രണ്ട് ടീസ്പൂണ്‍
- വെളുത്തുള്ളി- മൂന്ന് അല്ല ചെറുതായി അരിഞ്ഞത്
- ഇഞ്ചി- ഒരു ടീസ്പൂണ്‍, ചതച്ചത്
- മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- ഒലീവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ഒരു ടീസ്പൂണ്‍
മാങ്ങ തോലികളഞ്ഞ് കഷണങ്ങളാക്കി ഒരു ബ്ലെന്‍ഡറില്‍ അടിച്ച് പള്‍പ്പ് എടുത്ത് മാറ്റി വയ്ക്കണം. ഇനി ഇഞ്ചിയും നാരങ്ങാനീരും ഇതില്‍ ചേര്‍ത്ത് ഒന്നു കൂടി അടിക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി ഇട്ട് പച്ചമണം മാറുന്നതുവരെ വഴറ്റണം. ഇനി ആദ്യം തയ്യാറാക്കിയ മാംഗോ മിശ്രിതം ഇതില്‍ ചേര്‍ക്കാം. ചെറുതീയില്‍ ഇത് വേവിക്കാം. ഒപ്പം തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്, മുളക്‌പൊടി എന്നിവയും ചേര്‍ത്ത് ഒരുമിനിറ്റ് തിളപ്പിക്കാം. ഇനി കോണ്‍ഫ്‌ളോറും ചേര്‍ത്ത് ഇളക്കി പാകത്തിന് കുറുകുന്നതുവരെ ചെറുതീയില്‍ വേവിക്കാം. തണുത്തുകഴിഞ്ഞാല്‍ വായു കടക്കാത്ത പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കാം.
Content Highlights: How To Make Sweet-Chilli Mango Sauce At Home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..