-
ചിക്കന് ബ്രെസ്റ്റിനൊപ്പം റോസ്‌മേരി ഇലകളും വെളുത്തുള്ളിയുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സൂപ്പര്‍ വിഭവമാണ് റോസ്‌മേരി ചിക്കന്‍.
ചേരുവകള്‍
ചിക്കന്‍ ബ്രെസ്റ്റ്: ഒരു കിലോഗ്രാം
റോസ്‌മേരി ഇലകള്‍ അരിഞ്ഞത്: രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി: മൂന്ന് ടേബിള്‍സ്പൂണ്‍
ലെമണ്‍ ജ്യൂസ്: രണ്ട് ടേബിള്‍സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍: രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളക്: അല്പം
വെര്‍ജിന്‍ ഒലിവ് ഓയില്‍: ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍: മൂന്ന് ടേബിള്‍സ്പൂണ്‍
ചിക്കന്‍ സൂപ്പ്: കാല്‍ കപ്പ്
പാര്‍സ്‌ലി ഇലകള്‍: ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്: അല്പം
അലങ്കരിക്കാന്‍
റോസ്‌മേരി ഇലകള്‍(അരിയാത്തത്): ആവശ്യത്തിന്
നാരങ്ങ കഷ്ണങ്ങളാക്കിയത്: രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
തൊലി നീക്കിയ ചിക്കന്‍ ബ്രെസ്റ്റ് കഴുകി വൃത്തിയാക്കുക. ഇതിനുശേഷം ഈ കഷ്ണങ്ങളില്‍ ഉപ്പും കുരുമുളകും തേച്ചുപിടിപ്പിക്കുക. ഇനി ഒരു വലിയ പാന്‍ എടുത്ത് മീഡിയം തീയില്‍ ചൂടാക്കുക. ഇതിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കുക. ചൂടായ ഒലിവ് ഓയിലിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അഞ്ച് മിനിറ്റ് സമയമെടുത്ത് ഇരുവശങ്ങളും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതു വരെ മൊരിച്ചെടുക്കുക.
ഇനി ഓവന്‍ 400 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂടാക്കുക. ഒരു ബേക്കിങ് ഡിഷ് എടുത്ത് അതില്‍ വെജിറ്റബിള്‍ ഓയില്‍ പുരട്ടുക. ഈ ട്രേയില്‍ ചിക്കന്‍ വെക്കുക. ചിക്കനിലേക്ക് റോസ്‌മേരി അരിഞ്ഞത്, വെളുത്തുള്ളി, ചിക്കന്‍സൂപ്പ്, ലെമണ്‍ ജ്യൂസ്, പാര്‍സ്‌ലി ഇലകള്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം ചിക്കനില്‍ മുഴുവനായി തേച്ചുപിടിപ്പിക്കണം. താല്പര്യമുണ്ടെങ്കില്‍ ബേക്കിങ്ങിന് മുന്‍പായി ചിക്കന് മേല്‍ ചീസ് അരിഞ്ഞത് വിതറാം.
ഇനി ചിക്കന്‍ ഓവനില്‍ 25 മിനിറ്റ് ബേക്ക് ചെയ്യുക. ചിക്കന്‍ ബ്രെസ്റ്റിന് കട്ടികൂടുതലാണെങ്കില്‍ സമയം അല്പം കൂടിയേക്കും. പാകമായിക്കഴിഞ്ഞാല്‍ ഈ മിശ്രിതം മുഴുവന്‍ ചിക്കനിലും വീണ്ടും പുരട്ടാം. കൂടുതല്‍ പാര്‍സ്‌ലി ഇലകളും റോസ്‌മേരിയും വിതറി ലെമണ്‍ ജ്യൂസ് തളിക്കുക. റോസ്‌മേരി ചിക്കന്‍ റെഡി. ബെല്‍ പെപ്പറും തക്കാളിയുമൊക്കെ അരിഞ്ഞ് ബേക്ക് ചെയ്ത് ഈ വിഭവത്തിനൊപ്പം വെക്കാം.
Content Highlights: How to make Rosemary Chicken Recipe, Food, Chicken Recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..