ഫോട്ടോ: പുരുഷോത്തം
വന്‍പയര്‍ പൊതുവേ കറിയിലിടാനോ മെഴുക്കുപുരട്ടി വെക്കാനോ ഒക്കെയാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുക്കാറുള്ളത്. ഇവമാത്രമല്ല കിടിലന്‍ സ്‌നാക്ക്‌സും വന്‍പയര്‍ കൊണ്ടുണ്ടാക്കാം. ചായയ്‌ക്കൊപ്പം നല്ല ചൂടു രാജ്മ ടിക്കി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
വന്‍പയര്‍ വേവിച്ചത് - 400 ഗ്രാം
ഉരുളക്കിഴങ്ങ് - ഒന്ന്
വൈറ്റ് ബ്രെഡ് - 2 എണ്ണം
സ്റ്റഫിങ്ങിന്
മല്ലിയില നുറുക്കിയത് - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് നുറുക്കിയത് - 2 എണ്ണം
ഡെസിക്കേറ്റഡ് കോക്കനട്ട് - 3 ടേബിള്‍സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വന്‍ പയര്‍, ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവ ഉപ്പ് ചേര്‍ത്ത് ഒരുമിച്ച് കുഴയ്ക്കുക. എന്നിട്ട് ഒരു തുണികൊണ്ട് മൂടി മാറ്റിവെയ്ക്കാം. സ്റ്റഫിങ്ങിനായി മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവ മിക്‌സിയില്‍ തരുതരുപ്പായി അരച്ചെടുക്കുക. വന്‍പയര്‍ മിശ്രിതത്തില്‍ നിന്ന് ഉരുളകളുണ്ടാക്കുക. കൈയില്‍ വെച്ച് ഒന്ന് പരത്തിയ ശേഷം അല്‍പം സ്റ്റഫിങ് നടുവില്‍ വെച്ച് മൂടുക. എന്നിട്ട് ഷാലോ ഫ്രൈ ചെയ്യാം. ടൊമാറ്റോ ചട്ണി അല്ലെങ്കില്‍ സോസിനൊപ്പം കഴിക്കാം.
Content Highlights: how to make rajma tikki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..